സമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കൂ; സുരക്ഷിതരാവു, കോവിഡ് വ്യാപനം തടയൂ

അയർലണ്ടിൽ കോവിഡ് -19 വ്യാപനത്തിൽ വൻവർദ്ധനവെന്നത് ഒരു യാഥാർത്ഥ്യമാണ്. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ കുതിച്ചുചാട്ടം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ആരോഗ്യ വകുപ്പും.

ജനങ്ങൾ കഴിവതും സാമൂഹിക സമ്പർക്കങ്ങൾ ഒഴിവാക്കണമെന്ന്
പ്രൊഫസർ ഫിലിപ്പ് നോലനും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിനും അറിയിച്ചു. സമ്പർക്കങ്ങൾ വരുന്ന ആഴ്ചകളിൽ പകുതിയായി കുറയ്ക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി സൈമൺ ഹാരിസും അറിയിച്ചു.

മൂന്നാം ലെവലിൽ ഉൾപ്പെടുത്തിയ ഡബ്ലിനിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. മൂന്നാഴ്ചത്തെക്കാകും ഈ നിയന്ത്രണങ്ങൾ നിലനിൽക്കുക. പബ്ബുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള എല്ലാ പൊതു ഇടങ്ങളിലും കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കും. ഡബ്ലിനിലെ ജനങ്ങൾ വീടുകളിൽ തന്നെ തുടരും.

കോവിഡ് -19 കേസുകളിലെ വർദ്ധനവ് രാജ്യവ്യാപകമായി തന്നെ തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രോഗവ്യാപനത്തിൽ വൻ കുതിപ്പാണ് Louth, Donegal, Waterford തുടങ്ങിയ കൗണ്ടികളിൽ ഉണ്ടായത്.

ലിമോറിക്, കിൽ‌ഡെയർ, ലൈട്രിം, ഓഫാലി, വിക്ലോ തുടങ്ങിയ കൗണ്ടികളിലും രോഗവ്യാപനം വർധിക്കുന്നതായാണ് സൂചന.

Share this news

Leave a Reply

%d bloggers like this: