ഡബ്ലിനിൽ വാഹനമോഷണം; ഇറക്കുമതിചെയ്ത കാറുകൾ ലക്ഷ്യം വയ്ക്കുന്നതായി ഗാർഡാ മുന്നറിയിപ്പ്

വാഹനമോഷണം വ്യാപകമാകുന്നു. വാഹന ഉടമകൾക്ക് ഗാർഡയുടെ ജാഗ്രതാ നിർദ്ദേശം. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളാണ് മോഷ്ടാക്കൾ കൂടുതലായും ലക്ഷ്യംവയ്ക്കുന്നതെന്ന് ഗാർഡ പറഞ്ഞു.

ടാർജറ്റ് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ യുടെ മോഡൽ ലിസ്റ്റുകൾ ഗാർഡ പുറത്തുവിട്ടു. അവ ചുവടെ ചേർക്കുന്നു;
Mazda – Demio

Toyota – Vitz, Aqua

Honda – Stream,

Fit, Jazz, Civic

Nissan – March

വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ സേഫ് സോണിലാണെന്ന് ഉറപ്പുവരുത്തുക. എല്ലായ്പ്പോഴും കൃത്യമായി ലോക്ക് ചെയ്തു എന്ന് ഉറപ്പുവരുത്തുക. വാഹനത്തിൽ സെക്യൂരിറ്റി സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുക. സിസിടിവി ക്യാമറയും സെൻസറിങ് ലൈറ്റുകളും ഉറപ്പുവരുത്തുക.

സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തന്നെ ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടുക. ബന്ധപ്പെടാനുള്ള നമ്പറുകൾ ചുവടെ കൊടുക്കുന്നു.
Finglas Garda Station: 01-6667500

Emergency No:999/112

Confidential: 1800-66611

Website: www.garda.ie

Share this news

Leave a Reply

%d bloggers like this: