വിദേശയാത്ര: അയർലൻഡ് ഗ്രീൻ ലിസ്റ്റിൽ ഇനി നാല് രാജ്യങ്ങൾ മാത്രം

പുതിയ ഗ്രീൻ ലിസ്റ്റ് നിലവിൽ വന്നു. Cyprus, Finland, Latvia and Liechtenstein എന്നീ രാജ്യങ്ങളാണ് അയർലൻഡിന്റെ പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇതിൽ ആദ്യത്തെ മൂന്ന് രാജ്യങ്ങളിലേക്ക് അയർലണ്ടിൽ നിന്നും ഉൾപ്പെടെ എത്തുന്നവർക്ക് ക്വാറൻറ്റെൻ, ടെസ്റ്റിംഗ്, മറ്റ് നിയന്ത്രണങ്ങൾ എല്ലാം ബാധകമാണ്.

നേരത്തെ അയർലൻഡിൽ നിന്നും 7 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നു. Germany, Poland, Lithuania, Iceland എന്നീ രാജ്യങ്ങളെയാണ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത്.

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലേക്ക് സാധാരണ നിലയിൽ യാത്ര ചെയ്യുന്നതിനും തിരിച്ചു വരുന്നതിനും അയർലൻഡിൽ പ്രത്യേക നിയന്ത്രണങ്ങളൊന്നും ബാധകമല്ല.

ലെവൽ 3 നിയന്ത്രണങ്ങളുള്ള ഡബ്ലിനിൽ നിന്നും ആഭ്യന്തര വിദേശ യാത്രകൾക്ക് നിയന്ത്രണം ബാധകമാണ്. വളരെ അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല. ഇതേ നിയന്ത്രണം
Donegal കൗണ്ടിക്കും ബാധകമാണ്. മറ്റ് കൗണ്ടികളിൽ നിന്നും അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.

ഞായറാഴ്ച വൈകിട്ട് വരെ Germany, Poland, Lithuania, Iceland എന്നി രാജ്യങ്ങളിൽനിന്ന് അയർലൻഡിലേക്ക് തിരിച്ചുവരുന്നതിന് പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാവില്ല. എന്നാൽ തിങ്കളാഴ്ച രാവിലെ മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. സെപ്റ്റംബർ 15 മുതൽ ഓരോ ആഴ്ചയും ഗ്രീൻ ലിസ്റ്റ് പുതുക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. എല്ലാ ചൊവ്വാഴ്ചയും ഗ്രീൻ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും.

Share this news

Leave a Reply

%d bloggers like this: