കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത : മെറ്റ് ഐറാൻ മുന്നറിയിപ്പ്

ഡബ്ലിനിൽ ഇന്ന് കനത്ത മഴക്ക് സാധ്യത. 5 – 8 ഡിഗ്രി C താപനില ഇന്നു രാത്രി രേഖപ്പെടുത്തും.

ഞായറാഴ്ച താപനില 14 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. എന്നാൽ ഉച്ചതിരിഞ്ഞ് താപനില കുറയും. വൈകുന്നേരം സൗത്ത് പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്.

അടുത്ത ആഴ്ച്ചയിലും കനത്ത മഴ തുടരും. തിങ്കളാഴ്ച കനത്ത മഴയ്ക്കും നേരിയ വെള്ളപ്പൊക്കത്തിനും  സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി.

സൗത്ത് മുതൽ സൗത്ത്-ഈസ്റ്റ്‌ പ്രദേശം വരെ ശക്തമായ കാറ്റ് വീശും. തീരപ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.  വെസ്റ്റ്, നോർത്ത്-വെസ്റ്റ്  പ്രദേശങ്ങളിൽ കാറ്റ് കുറവായിരിക്കും.

ഈ ദിവസത്തെ ഉയർന്ന താപനില 11 -14 ഡിഗ്രി സെൽഷ്യസ് വരെയാണ്. തിങ്കളാഴ്ച രാത്രിയിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. പ്രളയഭീഷണി നിലനിൽക്കുന്നതായും മെറ്റ് ഐറാൻ അറിയിച്ചു. മൺസ്റ്റർ, ലെയ്ൻസ്റ്റർ തീരങ്ങൾളിൽ ശക്തമായ കാറ്റ് അനുഭവപ്പെടും.
9 – 11 ഡിഗ്രി സെൽഷ്യസ് വരെയാകും ഈ ദിവസത്തെ കുറഞ്ഞ താപനില.

ചൊവ്വാഴ്ചയും നേരിയ തോതിൽ മഴ അനുഭവപ്പെടും. തെക്കൻ തീരപ്രദേശങ്ങളിൽ കാറ്റിനും സാധ്യതയുണ്ട്. 13 -15 ഡിഗ്രി സെൽഷ്യസ് വരെയാകും ഈ ദിവസത്തെ ഉയർന്ന താപനില

ബുധനാഴ്ച നേരിയ തോതിൽ  കാറ്റ് അനുഭവപ്പെടും. കാറ്റിന്റെ ഗതി നോർത്ത്-ഈസ്റ്റ്‌  പ്രദേശങ്ങളിലേക്ക് മാറും.

നോർത്ത്-വെസ്റ്റ് ഭാഗങ്ങളിൽ നിന്ന് മഴ നോർത്ത് ഭാഗങ്ങളിലേക്ക് മാറും. പകൽ സൗത്ത് പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസത്തെ പരമാവധി താപനില 11 മുതൽ 14 ഡിഗ്രി വരെയാകും.

Share this news

Leave a Reply

%d bloggers like this: