ഐറിഷ് കാസിനോയിൽ നിന്ന് പണം തട്ടി എടുത്ത ഇന്ത്യക്കാരനെ കോടതി വെറുതെ വിട്ടു

ചൂതുകളിത്തട്ടിലും (Roulette Table) ഫ്രൂട്ട് മെഷീനിലും കൃത്രിമം കാണിച്ച് 18,000 € തട്ടിയ കേസിൽ രണ്ടു Casino (Tallaght ലെ എക്സ്പോ കാസിനോ) ജോലിക്കാർ, തയ്ബ കോരിഷ്ട (47) , ജഗ്ജീത് സിങ് (41) പിടിക്കപ്പെട്ടു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

തട്ടിപ്പ് നടത്താൻ മൂന്നാമത് ഒരാളുടെ സഹായം ഉണ്ടായിട്ടുണ്ടെങ്കിലും ആ വ്യക്തി ഇപ്പോൾ ഒളിവിലാണ്.

ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണു ഇവരെ കുറ്റക്കാരായി വിധിച്ചത്. 2017 ലാണു കേസിനാസ്പദമായ കൃത്യം നടന്നത്. എങ്കിലും ഇവർക്ക് മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളുടെ ചരിത്രം ഇല്ലാത്തതിനാൽ കോടതി അവരെ പണം കെട്ടിവയ്പ്പിച്ച് വെറുതെ വിട്ടു.

കുറ്റകൃത്യം നടന്നത് സിസിടിവിയിൽ കണ്ട casino മുതലാളി ഇവരെ കയ്യോടെ പിടിച്ചു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ചതിൽ നിന്നും കുറച്ചു പണം തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

കുറ്റം ചെയ്ത ആൾ വൃദ്ധയും രോഗിയുമായ അമ്മയുടെ ചികിത്സാച്ചെലവിന് കയ്യിൽ പണം ഇല്ലാതെ വന്നപ്പോൾ ആണ് താൻ മോഷണം നടത്തിയതെന്ന് ഒരു പ്രതി സമ്മതിച്ചു.ജഗ്ജിത് സിംഗ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

കാസിനോ ഉടമ ഒരുമാസം ലീവിൽ പോയ നേരത്താണ് മാനേജറായ ജഗ്ജിത് പണം മോഷ്ടിച്ചത്. ഇയാൾ ചൂതുകളിക്ക് അടിമപ്പെട്ട വ്യക്തിയാണ്. ഇരുവരും കോടതിസമക്ഷം കുറ്റം സമ്മതിക്കുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു.മാത്രമല്ല മോഷ്ടിച്ച പണം മുഴുവൻ തിരിച്ചു കൊടുക്കുകയും ചെയ്തു.

ഇരുവരെയും കോടതി രണ്ടു വർഷത്തേക്ക് തടവിന് വിധിച്ചിരുന്നു എങ്കിലും പിന്നീട് കടുത്ത നിബന്ധനകളോടെ വെറുതെവിട്ടു.

അയർലൻഡിലെ കോടതികൾ വളരെ ഉദാരമായിട്ടാണ് ഇത്തരം അവസരങ്ങളെ സമീപിക്കുന്നത്. പ്രതിക്ക് മുൻകാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഇല്ലെങ്കിൽ, പ്രതി കുറ്റം സമ്മതിക്കുകയും അതിൽ പശ്ചാത്തപിക്കുകയും ചെയ്താൽ കോടതി അയാളെ ഉപാധികളോടെ വെറുതെ വിടുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്.

Share this news

Leave a Reply

%d bloggers like this: