സാനിറ്റൈസറിൽ മായം: 30 ലക്ഷത്തിലധികം വിരാപ്രോ സാനിറ്റൈസറുകൾ തിരിച്ചുവിളിച്ചു

മായം കണ്ടെത്തിയതിനെ തുടർന്ന് ദശലക്ഷക്കണക്കിന് സാനിറ്റൈസറുകൾ തിരിച്ചു വിളിച്ചു. ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ ഫുഡ്‌ ആൻഡ് മറൈൻ ആണ് ഇവ തിരിച്ചു വിളിച്ചത്. HSE-യ്ക്ക് ലഭിച്ച 3,128,876 യൂണിറ്റ് വിരാപ്രോ സാനിസ്റ്ററുകളാണ് വകുപ്പ് തിരിച്ചുവിളിച്ചത്.

HSE-യ്ക്ക് ലഭിച്ച മൂന്ന് ദശലക്ഷം വിരാപ്രോ സാനിറ്റൈസറുകളിൽ രണ്ട് ദശലക്ഷം ഉത്പന്നങ്ങൾ ക്വാറന്റൈൻ ആവശ്യങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സേവന കേന്ദ്രങ്ങളിൽ 1,036,074 യൂണിറ്റ് സാനിറ്റൈസർ ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്നും HSE അറിയിച്ചു.

HSE സ്റ്റോക്കിന്റെ 10% താഴെ മാത്രമാണ് ഇവ പ്രതിനിധീകരിക്കുന്നത്. അവ മാറ്റി സ്ഥാപിക്കാൻ HSE സ്റ്റോറേജിൽ ധാരാളം സ്റ്റോക്ക് ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ദേശീയ PPE കിറ്റ് വിതരണ കേന്ദ്രങ്ങളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലുമുള്ള നിലവിലുള്ള എല്ലാ സ്റ്റോക്കുകളും ഉടനടി തിരിച്ചു വിളിക്കുന്നതിനായി ഒരു പ്രൊഡക്റ്റ് റീകോൾ ടീമിനെ HSE ഏർപ്പെടുത്തി.

എല്ലാ ആരോഗ്യ സേവന കേന്ദ്രങ്ങൾക്കും വിരാപ്രോയുടെ ഉപയോഗിക്കാത്ത എല്ലാ സ്റ്റോക്കുകളും മടക്കി അയക്കുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിലൂടെ തിരിച്ചുവിളിക്കേണ്ടതിന്റെയും പകരം വയ്‌ക്കേണ്ടതിന്റെയും തേത് മനസിലാക്കാൻ സാധിക്കും.

ഐറിഷ് വിതരണ കമ്പിനിയായ വിരാപ്രോയുടെ ബയോസൈഡ്സ് ലൈസൻസ് റദ്ദാക്കിയതായി വ്യാഴാഴ്ച ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ ഫുഡ്‌ ആൻഡ് മറൈൻ വകുപ്പ് HSE-യെ അറിയിച്ചു.

വിരാപ്രോയുടെ ഉൽ‌പ്പന്നങ്ങൾ‌ ബയോ‌സൈഡ് ഉൽ‌പ്പന്ന രജിസ്റ്ററിൽ‌ നിന്നും നീക്കംചെയ്‌തു. ഇവ അയർ‌ലണ്ടിൽ‌ ഉപയോഗിക്കാനോ വിൽ‌ക്കാനോ പാടില്ല. ഈ വിഷയം കൈകാര്യം ചെയ്യാൻ ഉടൻ തന്നെ നടപടികൾ സ്വീകരിച്ചതായും HSE പറഞ്ഞു.

ഹാൻഡ് സാനിറ്റൈസറുകൾ തിരിച്ചുവിളിക്കുന്ന നടപടിയെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനും നോട്ടീസ് നൽകി. ഇതിനെ തുടർന്ന് നിരവധി സ്കൂളുകൾ ഇന്നലെ പൂട്ടാൻ നിർബന്ധിതമായി. മുൻകരുതൽ നടപടിയായി സ്കൂളുകളിൽ ഉപയോഗിക്കുന്നതിനായി ലഭിച്ച മറ്റ് ഉൽപ്പന്നങ്ങളുടെ അവലോകനവും വകുപ്പ് നടത്തി.

Share this news

Leave a Reply

%d bloggers like this: