കൊറോണ കാലത്തെ ഭാവി യാത്രകളുടെ 6 പ്രവണതകൾ

പകർച്ചവ്യാധിയുടെ ഈ കാലത്ത് യാത്രകൾ നിത്യ ജീവിതത്തിന്റെ താഴെത്തട്ടിലേക്ക് പോയി കഴിഞ്ഞു. എന്നാൽ യാത്രകളെ പൂർണ്ണമായും ഒഴിവാക്കാൻ ജീവിത യാത്രയിൽ കഴിയുകയുമില്ല. അതുകൊണ്ടു തന്നെ ഭാവിയിൽ നടത്തേണ്ട യാത്രകളെക്കുറിച്ചുള്ള ചിന്തകൾ പ്രസക്തമാണ്.

യാത്രയോടുള്ള സമീപനത്തിലും മുൻഗണനയിലുമുണ്ടായ മാറ്റങ്ങൾ ഈ കാലത്ത്  വളരെ വ്യക്തമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ്.

28 രാജ്യങ്ങളിൽ നിന്നുള്ള 20,000 ത്തിലധികം യാത്രക്കാരുമായി സംസാരിച്ചുകൊണ്ട് Booking.com യാത്രയുടെ ഭാവിയെക്കുറിച്ച് പരിശോധിച്ചു. വരും ദിവസങ്ങളിൽ യാത്രയുമായി ബന്ധപ്പെട്ട് കാണാൻ പോകുന പ്രധാന പ്രവണതകൾ ഇവയാണ്.

വീട്ടിലിരുന്ന് ജോലിചെയ്യുന്നു:

മുഖ്യധാരാ പ്രവർത്തന സംസ്കാരത്തിൽ വലിയ മാറ്റമാണ് ഈ കാലഘട്ടത്തിൽ ഉണ്ടായത്. വിദൂരതയിൽ നിന്നുകൊണ്ടാണ് നമ്മളിൽ പലരും നമ്മുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഏറെ ഗുണങ്ങൾ ഇതിനുണ്ട്. (ഓഫീസ് ജോലിയോടൊപ്പം വീട്ടിലെ മറ്റ് ജോലികളും ചെയ്യാൻ സാധിക്കും). അവധിദിനങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയും കുറവല്ല.

വിദൂരമായി പ്രവർത്തിക്കുന്ന ആളുകൾ കൂടുതൽ അവധിക്കാല യാത്രകൾ ആരംഭിക്കുമെന്ന് ബുക്കിംഗ്.കോം പ്രവചിക്കുന്നു. നിങ്ങളുടെ അടുക്കളകൾ നിങ്ങളിൽ മടുപ്പ് ഉണ്ടാക്കുന്നുവെങ്കിൽ ഒരു പുതിയ പരിതസ്ഥിതിയിൽ പ്രവർത്തിക്കുന്നതിലൂടെ നിങ്ങളുടെ ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കാം. ഇതിനുള്ള നല്ല മാർഗമാണിത്. കൂടാതെ ആളുകൾ  അവരുടെ അടുത്ത അവധിക്കാല യാത്രകൾ ബുക്ക് ചെയ്യുമ്പോൾ
കാര്യക്ഷമമായി വൈഫൈ ഉള്ള സ്ഥലങ്ങളും ജോലിചെയ്യാൻ അനുയോജ്യമായ സ്ഥലവും തിരയുമെന്നത് ഉറപ്പാണ്.

സൗകര്യം:
യാത്രകൾ അനിശ്ചിതത്വത്തിലായ കാലമാണിത്. അതിനാൽ ആളുകൾ അവരുടെ യാത്രകളിൽ കൂടുതൽ സൗകര്യമുള്ളവ കണ്ടെത്താനാകും ശ്രമിക്കുക.  സർവേയിൽ പങ്കെടുത്ത 74% ആളുകൾ യാത്രാ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ റദ്ദാക്കൽ പോളിസികൾ, റീഫണ്ടുകൾ, ഇൻഷുറൻസ് ഓപ്ഷനുകൾ തുടങ്ങിയവ കൂടുതൽ സുതാര്യമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. 46% പേർ റീഫണ്ട് പോലുള്ള സൗകര്യങ്ങൾ കൃത്യമായി ചെയ്യുന്ന താമസസൗകര്യങ്ങൾ  അനിവാര്യമാണെന്ന് കരുതുന്നവരാണ്. 36% പേർ അധിക നിരക്ക് ഈടാക്കാതെ തീയതികൾ മാറ്റാനുള്ള സൗകര്യങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.

വീടിനടുത്തുള്ള യാത്രകൾ:
സ്വന്തം രാജ്യത്തിനകത്ത് തന്നെ തുടരുക എന്നതാണ് ഈ സാഹചര്യത്തിൽ ഏറ്റവും മികച്ച കാര്യം. യാത്രയെ സമീപിക്കുന്ന രീതിയിലും ഈ മാറ്റം ദൃശ്യമാണ്. ഈ മാനസികാവസ്ഥ കുറച്ചുകാലം കൂടി നിലനിൽക്കാനും  സാധ്യതയുണ്ട്.  47% ആളുകൾ അടുത്ത 7 മുതൽ 12 മാസത്തിനുള്ളിൽ സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ യാത്ര ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. 38% പേർ ദീർഘകാലത്തേക്ക് ഇത് തന്നെ തുടരാനാണ്  ആഗ്രഹിക്കുന്നത്.

സുരക്ഷയാണ് മുഖ്യം:
സുരക്ഷയും ശുചിത്വവും മുമ്പെങ്ങുമില്ലാത്തവിധം ഇന്ന്  യാത്രകളിൽ പ്രതിഫലിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ  സാമൂഹിക അകലം പോലുള്ള സുരക്ഷമാനദണ്ഡങ്ങൾ  പാലിക്കുമെന്നാണ് ബഹുഭൂരിപക്ഷം യാത്രക്കാരും പ്രതീക്ഷിക്കുന്നത്. ശുചിത്വ നയങ്ങൾ വ്യക്തമാക്കിയെങ്കിൽ മാത്രമേ 70% പേർ താമസ സൗകര്യം ബുക്ക് ചെയ്യുകയുള്ളൂ.

ഹ്രസ്വകാലത്തേക്കെങ്കിലും, പല യാത്രക്കാരും പൊതുഗതാഗതം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനാൽ യാത്ര നടത്തുന്നവർ സ്വന്തം കാറുകളോ വാടകയ്ക്കെടുത്ത വണ്ടികളോ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.

മൗലീക ജീവിതത്തിലക്ക് മടങ്ങുന്നു:
ഈ വർഷത്തെ പ്രധാന ട്രെൻഡുകളിലൊന്ന് ലളിതമായ ജീവിതമാസ്വദിക്കുക എന്നതാണ്. കാൽനട യാത്രയിലേക്കും ഇപ്പോൾ ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്. ഗാർഡനിങ്ങ് വളരെയേറെ ഇഷ്ടപ്പെടുന്ന പ്രവണതയും വർദ്ധിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്നു.

ഇത്തരത്തിലുള്ള സമ്മർദ്ദകരമായ ഒരു വർഷത്തിനുശേഷം, വിശ്രമികരമായ യാത്രകൾ നടത്താനാണ്‌ ആളുകൾ താൽപ്പര്യപ്പെടുന്നത്. സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേരും വിശ്രമ യാത്രകൾക്കാണ് മുൻഗണന നൽകുന്നത്. 40% പേർക്ക് കടൽ യാത്രകളാണ് ഏറെ പ്രിയം. 29% പേർ മാത്രമാണ് നഗര യാത്രയെ ഇഷ്ടപ്പെടുന്നതെന്നും സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സുസ്ഥിരത:
ജീവിതത്തിൽ എന്താണ് പ്രധാനമെന്ന് ചിന്തിക്കാനുള്ള അവസരം ഈ കാലയളവിൽ നമുക്ക് ലഭിച്ചു. ആഗോള യാത്രക്കാരിൽ പകുതിയിലധികം പേരും ഭാവിയിൽ അവരുടെ യാത്രകൾ കൂടുതൽ സുസ്ഥിരമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. പരിസ്ഥിതിയിലും പ്രാദേശിക സമൂഹങ്ങളിലും അവ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണ്.

യാത്രാ കമ്പനികൾ ഇനിയുമേറെ മുന്നേറണം. കൂടാതെ അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത കാണിക്കുകയും ചെയ്യേണ്ടതുണ്ട്. മൂന്നിൽ രണ്ട് യാത്രക്കാരും അവരുടെ യാത്രാ തിരഞ്ഞെടുപ്പുകളെയും വീണ്ടെടുക്കൽ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. 55% പേർ പണം എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് കാണാൻ ആഗ്രഹിക്കുന്നവരാണ്.

Share this news

Leave a Reply

%d bloggers like this: