അയർലണ്ടിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ഇനി ക്വാറന്റൈൻ അഞ്ചു ദിവസം മാത്രം

വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള യാത്ര നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. അയർലണ്ടിലെത്തുന്ന കോവിഡ് -19 പരിശോധന ഫലം നെഗറ്റീവ് ആയ യാത്രക്കാർക്ക് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകും. ഈ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

വിദേശത്തുനിന്നും എത്തുന്നവർക്കുള്ള കോവിഡ് നിയന്ത്രണ ഇളവുകളാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കുക. എന്നാൽ ഈ വ്യക്തിയുടെ കോവിഡ് -19 പരിശോധനഫലം നെഗറ്റീവ് ആയിരിക്കണം. ഇത്തരക്കാർക്ക് അഞ്ച് ദിവസത്തിന് ശേഷം അവരുടെ യാത്രനിയന്ത്രണം (ക്വാറന്റൈൻ) അവസാനിപ്പിക്കാം.

യൂറോപ്യൻ യൂണിയന്റെ കോവിഡ്-19 ട്രാഫിക് ലൈറ്റ് സമീപനത്തിനനുസൃതമായിട്ടാണ് അയർലൻഡിന്റെ യാത്രാ നിയന്ത്രണങ്ങളിലും മാറ്റം വരുത്തുന്നത്. ഇന്നലെ വരെ ഓറഞ്ച്, ചുവപ്പ് സോണുകളിൽ ഉൾപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് എത്തുന്ന ആളുകൾക്ക് 14 ദിവസത്തേ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.

എന്നാൽ ഇന്നു മുതൽ രാജ്യത്ത് എത്തി, അഞ്ചു ദിവസത്തിനു ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ആ വ്യക്തിക്ക് യാത്ര നിയന്ത്രണങ്ങൾ അവസാനിപ്പിക്കാം. ട്രാഫിക് ലൈറ്റ് സിസ്റ്റം EEA അംഗങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, അതിന് പുറത്തുള്ള രാജ്യങ്ങളെ ചുവപ്പ് / ഗ്രേ സോൺ പ്രദേശങ്ങൾക്ക് തുല്യമാണെന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ അഞ്ച് ദിവസത്തെ നിയമം ബാധകമാണ്.

ഓറഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾ രാജ്യത്ത് എത്തുന്നതിന് മൂന്ന് ദിവസത്തിനുള്ളിൽ പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ ആ വ്യക്തിക്ക് അയർലണ്ടിലെ നിയന്ത്രണങ്ങൾ ബാധകമാവില്ല. ആറ് വയസ്സിന് താഴെയുള്ള കുട്ടികളടക്കം മറ്റ് മൂന്ന് വിഭാഗത്തിലുള്ള ആളുകളെയും ഇവയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഡബ്ലിൻ വിമാനത്താവളത്തിൽ, റാൻ‌ഡോക്സും റോക്ഡോക്കും നടത്തുന്ന രണ്ട് ടെസ്റ്റിംഗ് സംവിധാനങ്ങളുണ്ട്. അവയ്ക്ക് ഡ്രൈവ്-ത്രൂ ടെസ്റ്റ്/ വാക്ക്-ഇൻ ടെസ്റ്റ് ഓപ്ഷനുണ്ട്. ഇവയ്ക്ക് രണ്ടിനുമായി പ്രതിദിനം 12,000 ടെസ്റ്റുകൾ നടത്താൻ സാധിക്കും. ഇത് ഉടൻ തന്നെ 15,000 ആയി വർദ്ധിപ്പിക്കും. ആളുകൾക്ക് മറ്റ് ദാതാക്കളിൽ നിന്നും പരിശോധന നടത്താനും കഴിയും. വിദേശത്ത് നിന്ന് അയർലണ്ടിലെത്തുന്ന എല്ലാ യാത്രക്കാരും ഇപ്പോഴും കോവിഡ് -19 പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.

അയർലണ്ടിലേക്ക് അന്താരാഷ്ട്ര യാത്രകൾക്കും ആളുകൾ നാട്ടിലേക്ക് വരുന്നതിനും അയർലണ്ടിൽ യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ മാത്രമേ സർക്കാർ ആളുകളോട് ആവശ്യപ്പെടുന്നുള്ളുവെന്നും കഴിഞ്ഞ ദിവസം നൽകിയ പ്രതികരണത്തിൽ ഉപപ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: