അയർലൻഡിലെ ഭക്ഷണസാധനകളിൽ അപകടകരമായ കഞ്ചാവ് സാന്നിദ്ധ്യം; തിരികെ വിളിച്ച് ഭക്ഷ്യവകുപ്പ്

നിയമവിരുദ്ധമായ THC സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ നിന്നും തിരികെ വിളിച്ച് The Food Safety Authority of Ireland (FSAI).

THC അഥവാ delta-9-tetrahydrocannabinol-യുടെ അമിതമായ അളവിലുള്ള സാന്നിദ്ധ്യം ചില ഭക്ഷ്യവസ്തുക്കളില്‍ കണ്ടെത്തിയതിനാല്‍ ഉടനടി ഇവ വിപണിയില്‍ നിന്നും പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതായാണ് FSAI അറിയിച്ചിരിക്കുന്നത്. കഞ്ചാവ് ചെടിയില്‍ നിന്നും ലഭിക്കുന്ന tetrahydrocannabinol (THC), മാനസികമായ ഉത്തേജനം നല്‍കാന്‍ കഴിവുള്ള വസ്തുവാണ്. അതിനാല്‍ത്തന്നെ മയക്കുമരുന്നായാണ് ഇതിനെ കണക്കാക്കുന്നത്. അയര്‍ലന്‍ഡില്‍ Misuse of Drugs Acts 1977 പ്രകാരം ഇതിന്റെ ഉപയോഗത്തിന് നിയന്ത്രണമുണ്ട്.

THC സാന്നിദ്ധ്യം കാരണം തിരികെയെടുക്കുന്ന ഭക്ഷണസാധനങ്ങളുടെ വിവരങ്ങള്‍ ചുവടെ:

Screenshot 2021-09-15 7.16.42 PM
Image: FSAI
Share this news

Leave a Reply

%d bloggers like this: