ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാനെ തേടി ഗാർഡ; പൊതുജനസഹായം അഭ്യർത്ഥിക്കുന്നു

ഡബ്ലിന്‍ 12 പ്രദേശത്ത് നിന്നും കഴിഞ്ഞ നാല് ദിവസമായി കാണാതായ കൗമാരക്കാരനെ തേടി ഗാര്‍ഡ. Calvin O’Connor എന്ന 14-കാരനെയാണ് Bluebell പ്രദേശത്ത് നിന്നും സെപ്റ്റംബര്‍ 16 മുതല്‍ കാണാതായിരിക്കുന്നത്.

5 അടി 8 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളം കുറഞ്ഞ ബ്രൗണ്‍ നിറത്തിലുള്ള തലമുടി എന്നിവയാണ് തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ ചുവപ്പ് നിറത്തിലുള്ള ടി-ഷര്‍ട്ട്, കറുത്ത നിറത്തിലുള്ള ട്രാക്ക് സ്യൂട്ട് പാന്റ്‌സ് എന്നിവയാണ് ധരിച്ചിരുന്നത്.

കുട്ടി ഗോള്‍വേ സിറ്റിയില്‍ ഉണ്ടായിരിക്കാമെന്നാണ് ഗാര്‍ഡ കരുതുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക: Tramore Garda Station on 051 391620, the Garda Confidential Line on 1800 666 111 or any Garda station.

comments

Share this news

Leave a Reply

%d bloggers like this: