ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

അയര്‍ലന്‍‍ഡില്‍ കോവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ്. ശനിയാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 895 പേരായിരുന്നു കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുറത്ത് വിട്ട കണക്ക് പ്രകാരം 907 രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു.

ഒരാഴ്ച മുന്‍പുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുമുന്‍പത്തെ ശനിയാഴ്ച 673 പേരായിരുന്നു‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. ഗുരുതര രോഗലക്ഷണങ്ങളുമായി 41 രോഗികള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയില്‍ കഴിയുകയാണെന്ന് ആരോഗ്യവിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

comments

Share this news

Leave a Reply

%d bloggers like this: