Stillorgan-ൽ എല്ലാ ബുധനാഴ്ചയും നീന്തൽ ക്ലാസുകൾ; ഫീസ് സബ്‌സിഡിയോടെ പങ്കെടുക്കാം

സോഷ്യല്‍ സ്‌പേസ് അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ Stillorgan-ല്‍ നീന്തല്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. Stillorgan-ലെ St Augustine Swimming Pool-ല്‍ എല്ലാ ബുധനാഴ്ചയും വൈകിട്ട് 7 മണി മുതലാണ് ക്ലാസുകള്‍ നടക്കുക.

Dun Laoghaire Rathdown Sports-ന്റെ കൂടി സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന പരിശീലന ക്ലാസില്‍ 6 വയസ് മുതലുള്ള കുട്ടികള്‍ക്കും, അമ്മമാര്‍ക്കും പങ്കെടുക്കാം. യുവതികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ ഉണ്ടായിരിക്കും. ഇവര്‍ക്ക് പുറമെ 15-ന് വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും.

SSI, Sports Ireland എന്നിവയുടെ പ്രത്യേക ഫീസ് സബ്‌സിഡിയും ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

മെയ് 11 മുതല്‍ ആരംഭിക്കുന്ന ആദ്യ സെഷന്‍ ക്ലാസുകളിലേയ്ക്കുള്ള അഡ്മിഷന്‍ തുടങ്ങിയതായും, പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ അഡ്മിഷന്‍ എടുക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സാപ്പ്/മെസേജ് ആയി ബന്ധപ്പെടുക: 0899803562
www.socialspaceire.ie

Share this news

Leave a Reply

%d bloggers like this: