അയർലൻഡിൽ ഡീസലിന്റെയും പെട്രോളിന്റെയും വില റെക്കോർഡിലേക്ക്

അയർലൻഡിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡീസൽ, പെട്രോളിന്റെ വില 11 ശതമാനം വർദ്ധിച്ചതായി AA റോഡ് വാച്ചിന്റെ കണക്കുകൾ

കുത്തനെയുള്ള വിലക്കയറ്റത്തിന് പിന്നാലെ രാജ്യത്തെ പമ്പുകളിലെ ഇന്ധന വില റെക്കോർഡ് റെക്കോർഡിലെത്തി. അയർലൻഡിൽ ഒരു ലിറ്റർ പെട്രോളിന്റെ ശരാശരി വില ഇപ്പോൾ 2.13 യൂറോയാണ്, അതേസമയം ഒരു ലിറ്റർ ഡീസലിന് 2.05 യൂറോയുമാണ്.

നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്പോൾ ഒരു പെട്രോൾ കാറുടമയ്ക്ക് ശരാശരി ഒരു വർഷത്തേക്ക് ഇന്ധനം നിറയ്ക്കാൻ കഴിഞ്ഞ വർഷത്തേക്കാൾ 750 യൂറോ കൂടുതൽ ചിലവഴിക്കേണ്ടിവരും , അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡീസൽ കാറുടമ പ്രതിവർഷം 640 യൂറോ അധികം ചെലവഴിക്കണം.

ഇന്ധനവില വർധന ഇനിയും തുടർന്നാൽ [ശരാശരി വില] ലിറ്ററിന് 2.50 യൂറോയിലെത്തുന്നതിന് അധികനാൾ വേണ്ടിവരില്ലെന്ന് ,” AA റോഡ് വാച്ച് പ്രതിനിധി പാഡി കോമിൻ മുന്നറിയിപ്പ് നൽകി.

comments

Share this news

Leave a Reply

%d bloggers like this: