നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു ഹാസ്യ ശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു . . ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിച്ചു. ഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ കെഎസ്ആർടിസി അക്കൗണ്ട്സ് സെക്ഷനില്‍ ജോലി ചെയ്യുന്നു. സംസ്കാരം വൈകീട്ട് നാലിന് കുമാരനെല്ലൂർ വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. … Read more

ഇന്ത്യൻ സിനിമാ സംഗീത രംഗത്തേക്ക് സുവർണ്ണാവസരവുമായി ഫോർ മ്യൂസിക്സ് അയർലണ്ടിലെത്തുന്നു

അയർലണ്ട് പ്രവാസികൾകിടയിലേക്ക് ഇന്ത്യൻ ഫിലിം ആൻഡ് മ്യൂസിക് രംഗത്തെ പ്രഗത്ഭ സംഗീത സംവിധായകരായ 4 മ്യൂസിക്സ് വീണ്ടും എത്തുന്നു.ഒപ്പം, വില്ലൻ, വിജയ് സൂപ്പറും പൗർണമിയും,ബ്രദേഴ്സ് ഡേ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ  സിനിമകൾക്കൊപ്പം മറ്റനവധി ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയ 4 മ്യൂസിക്സ്,സംഗീത രംഗത്തും അഭിനയ രംഗത്തും തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കുന്ന ഒറിജിനൽ മ്യൂസിക് പ്രൊജക്റ്റ്,”മ്യൂസിക്സ് മഗ് ” സീസൺ 3 യുമായിട്ടാണ് എത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ … Read more

നടി കോഴിക്കോട് ശാരദ അന്തരിച്ചു…

കോഴിക്കോട്: സിനിമാ,നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ശാരദ എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടക മേഖലയില്‍ നിന്നാണ് സിനിമയിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം അവസാന കാലത്ത് സജീവമല്ലായിരുന്നു. അങ്കക്കുറി എന്ന ചിത്രത്തിലൂടെ 1979ലാണ് കോഴിക്കോട് ശാരദ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ഒട്ടേറെ സീരിയലുകളിലും കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് റിട്ടയര്‍ഡ് നഴ്‍സിംഗ് അസിസ്റ്റാണ് കോഴിക്കോട് … Read more

രജനികാന്തിന്റെ ‘അണ്ണാത്തേ’ തിയറ്ററുകളിലേക്ക്; നവംബർ 3 മുതൽ അയർലണ്ടിലും പ്രദർശനം; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനി ചിത്രം ‘അണ്ണാത്തേ’ തിയറ്ററുകളിലേയ്ക്ക്. ശിവ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 4-നാണ് ഇന്ത്യയില്‍ റിലീസ് എങ്കിലും നവംബര്‍ 3 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനമാരംഭിക്കും. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, യുഎസ്, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം ഏറെ ആരാധകരുള്ള നടനാണ് രജനികാന്ത്. DublinVue Cinemas, Liffey Valley, LimerickVue Cinemas എന്നീ തിയറ്ററുകളിലാണ് ചിത്രം അയര്‍ലണ്ടില്‍ പ്രദര്‍ശിപ്പിക്കുക. കോവിഡ് ലോക്ക്ഡൌണിന് ശേഷം ഇന്ത്യന്‍ സിനിമാരംഗത്ത് നിന്നുള്ള പ്രധാന റിലീസുകളിലൊന്നുമാണ് ‘അണ്ണാത്തേ.’ … Read more

ബഹിരാകാശത്ത് വച്ചുള്ള ആദ്യ സിനിമാ ചിത്രീകരണം പൂർത്തിയായി; റഷ്യൻ സംഘം ഭൂമിയിലേയ്ക്ക് മടങ്ങി

ബഹിരാകാശത്ത് വച്ചുള്ള ലോകത്തിലെ ആദ്യ സിനിമാ ചിത്രീകരണത്തിന് ശേഷം റഷ്യന്‍ സംഘം ഭൂമിയിലേയ്ക്ക് തിരിച്ചു. രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍ വച്ച് നടന്ന ചിത്രീകരണത്തിന് ശേഷം സംവിധായകന്‍ Klim Shipenko, നായിക Yulia Peresild, ബഹിരാകാശ സഞ്ചാരിയായ Oleg Novitskiy എന്നിവരാണ് സൂയസ് എന്ന ബഹിരാകാശ വാഹനത്തില്‍ ഞായറാഴ്ച രാവിലെ തിരികെ ഭൂമിയിലേയ്ക്ക് യാത്രയാരംഭിച്ചത്. ഒക്ടോബര്‍ 5-നാണ് ലോകത്താദ്യമായി ബഹിരാകാശത്ത് വച്ച് ചിത്രീകരണം നടത്തുന്ന ‘Challenge’ എന്ന സിനിമയ്ക്കായി മൂന്നംഗ സംഘം രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേയ്ക്ക് യാത്രയായത്. സ്‌പേസ് … Read more

ലോകത്താദ്യമായി ബഹിരാകാശത്ത് വച്ച് സിനിമാ ചിത്രീകരണം;റഷ്യൻ സംഘം യാത്ര തിരിച്ചു

ലോകത്ത് ആദ്യമായി ബഹിരാകാശത്ത് വച്ച് സിനിമ ചിത്രീകരിക്കാന്‍ റഷ്യന്‍ സംഘം. സംവിധായകന്‍ Klim Shipenko, നടി Yulia Peresild എന്നിവരാണ് സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ ബഹിരാകാശവാഹനമായ Soyuz-ല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേയ്ക്ക് യാത്ര തിരിച്ചത്. ഇവര്‍ക്കൊപ്പം നേരത്തെ മൂന്ന് തവണ ബഹിരാകാശയാത്ര നടത്തി പരിചയസമ്പന്നനായ Anton Shkaplerov-മുണ്ട്. കസഖ്സ്ഥാനിലെ ബൈക്കനൂറിലുള്ള റഷ്യയുടെ ബഹിരാകാശവിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് സംഘം യാത്ര പുറപ്പെട്ടത്. ‘Challenge’ എന്ന് പേര് നല്‍കിയിരിക്കുന്ന തന്റെ പുതിയ സിനിമയുടെ ഏതാനും ഭാഗങ്ങളാണ് സംവിധായകന്‍ ബഹിരാകാശത്ത് വച്ച് ചിത്രീകരിക്കുക. ബഹിരാകാശനിലയത്തില്‍ … Read more

യൂറോപ്യൻ മലയാളി കുടുംബങ്ങളുടെ ജീവിതത്തിൽ നിന്നൊരു ഏട്; ‘Our Home’ ഹ്രസ്വചിത്രം കാണാം

യൂറോപ്പിലെ മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ‘Our Home’ ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. യഥാര്‍ത്ഥജീവിതത്തിലെ ഒരു സംഭവത്തെ ആസ്പദമാക്കി ബിപിന്‍ മേലേക്കാട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പ്രിന്‍സ് ജോസഫ് അങ്കമാലി, ഡെനി സച്ചിന്‍, അലക്‌സ് ജേക്കബ്, സ്മിത അലക്‌സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഐന്‍സ് മാര്‍ട്ടിന്‍, ഏയ്ഞ്ചല മേരി ജോസ്, ജോയല്‍ ബിപിന്‍, ജൊഹാന്‍ ബിപിന്‍ എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജഗത് നാരായണന്‍ ആണ്. ഡ്രീം എന്‍ പാഷന്‍ ഫിലിം 2021-ന്റെ … Read more

അയർലൻഡിൽ നിന്നൊരു മലയാള സിനിമ; ‘മനസിൽ എപ്പോഴും’ ചിത്രത്തിലെ ഗാനം യൂട്യൂബിൽ തരംഗമാകുന്നു

അയര്‍ലന്‍ഡ് പശ്ചാത്തലമാക്കി പ്രവാസി മലയാളികള്‍ അണിയിച്ചൊരുക്കിയ ‘മനസ്സിലെപ്പോഴും’ എന്ന പുതിയ സിനിമയിലെ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. ‘ബസ്സിന്റെ ടയര്‍’, ‘ഇന്നലെ നീയൊരു’, ‘എന്റെ പ്രണയവും’ എന്നിങ്ങനെ മൂന്ന് ചെറുഗാനങ്ങള്‍ ഒരേ അച്ചുതണ്ടില്‍ കോര്‍ത്തിണക്കി മൂന്നു വ്യത്യസ്ത പ്രണയങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ഗാനത്തില്‍. ഗാനചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്ന തടിയില്‍കൊത്തിയ പശു, ആന, ജഡായു പ്രതിമ തുടങ്ങിയ കരകൗശലവസ്തുക്കള്‍ക്കൊപ്പം റബ്ബര്‍തോട്ടം, പ്ലാവ് എന്നിവയുടെ മാതൃകാരൂപങ്ങളും കൗതുകമുണര്‍ത്തുന്നവയാണ്. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും സര്‍ഗ്ഗാത്മകമായ ഇത്തരം സൃഷ്ടികള്‍ക്കായി സമയം കണ്ടെത്തുന്ന ഈ കലാകാരന്മാര്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. … Read more

പ്രൈം ടൈം എമ്മി അവാർഡിൽ ചരിത്രം കുറിച്ച് ‘ദി ക്രൗൺ’; മികച്ച സീരീസ്, നടൻ, നടി, തിരക്കഥ, സംവിധാനം, സഹനടൻ, സഹനടി എന്നീ അവാർഡുകൾ തൂത്തുവാരി

ടെലിവിഷന്‍ രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന പ്രൈം ടൈം എമ്മി അവാര്‍ഡില്‍ തിളങ്ങി ടിവി സീരീസായ ‘ദി ക്രൗണ്‍.’ 2021-ലെ അവാര്‍ഡ് ജേതാക്കളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന ‘ദി ക്രൗണ്‍,’ മികച്ച ഡ്രാമാ സീരീസ്, മികച്ച സംവിധായിക (Jessica Hobbs) , മികച്ച നടി (Olivia Colman- ഡ്രാമാ സീരീസ്), മികച്ച നടന്‍ ( Josh O’Connor – ഡ്രാമാ സീരീസ്) എന്നിങ്ങനെ പ്രധാന അവാര്‍ഡുകള്‍ കരസ്ഥമാക്കി ചരിത്രം കുറിച്ചു. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച തിരക്കഥ (Peter … Read more

അയർലൻഡ് മലയാളി ഡെന്നി ജേക്കബ് നായകനായ മലയാള ഹ്രസ്വചിത്രം ‘ലൈവ്’ റിലീസ് ചെയ്തു

പതിനേഴ് വര്‍ഷമായി അയര്‍ലന്‍ഡിലെ പോര്‍ട്ട് ലീഷില്‍ സ്ഥിരതാമസക്കാരനായ അങ്കമാലി കറുകുറ്റി സ്വദേശി ഡെന്നി, നിര്‍മ്മാണം നിര്‍വ്വഹിച്ച്, മുഖ്യ വേഷം അവതരിപ്പിച്ച ഹ്രസ്വ ചിത്രം ‘ലൈവ്’ യൂട്യൂബില്‍ റിലീസ് ചെയ്തു. യുവജനോത്സവ നാടക വേദികളില്‍ അഭിനയ മികവ് പ്രകടിപ്പിച്ച ഡെന്നിയുടെ ആദ്യ ഹ്രസ്വചിത്രമാണ് ‘ലൈവ്.’ അഭിനയഭ്രമം കൂടെകൊണ്ടു നടക്കുന്ന ഡെന്നി, ഫിലിം ഫെസ്റ്റിവലിനും ആമസോണ്‍ റിലീസിംഗിനും ആയി ഒരുക്കുന്ന അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. അഭിനയത്തിനു പുറമേ മികച്ച ഗോള്‍ഫ് കളിക്കാരന്‍ കൂടിയാണ് ഇദ്ദേഹം. ‘ലൈവ് ‘കണ്ട് അസ്വദിക്കാം: