ഐറിഷ് നടൻ കിലിയൻ മർഫിക്ക് മികച്ച നടനുള്ള ബാഫ്റ്റ പുരസ്‌കാരം

ഐറിഷ് നടനായ കിലിയന്‍ മര്‍ഫിക്ക് (Cillian Murphy) മികച്ച നടനുള്ള BAFTA (British Academy Film Awards) പുരസ്‌കാരം. ഓപ്പണ്‍ഹെയ്മര്‍ (Oppenheimer) എന്ന സിനിമയിലെ പ്രകടനത്തിനാണ് മര്‍ഫിക്ക് പുരസ്‌കാരം ലഭിച്ചത്. ഇതടക്കം ആകെ ഏഴ് അവാര്‍ഡുകളാണ് ക്രിസ്റ്റഫര്‍ നോളന്‍ (Christopher Nolan) സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍ ബാഫ്റ്റയില്‍ വാരിക്കൂട്ടിയത്. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച സ്വഭാവനടന്‍ (Robert Downey Jr.) എന്നീ പുരസ്‌കാരങ്ങളും ഓപ്പണ്‍ഹെയ്മറിനാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞനും, ആറ്റംബോബിന്റെ സ്രഷ്ടാവുമായ ജെ. റോബര്‍ട്ട് ഓപ്പണ്‍ഹെയ്മറിന്റെ ജീവിതകഥയാണ് … Read more

‘മനസ്സിലെപ്പോഴും’ മൂവിയുടെ ആദ്യ ടിക്കറ്റ് ജനപ്രിയ കൗൺസിലർ ബേബി പെരേപ്പാടന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു; പ്രീമിയർ ഷോ മാർച്ച് 15-ന്

മനസ്സിലെപ്പോഴും ഫുൾ മൂവിയുടെ ആദ്യ ടിക്കറ്റ് അയർലണ്ടിലെ ജനപ്രിയ കൗൺസിലർ ബേബി പെരേപ്പാടന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. സിറ്റിവെസ്റ്റ് മൂവി ക്ലബ് അംഗങ്ങളായ എൽദോ ജോൺ, റോബിൻസ് പുന്നക്കാല, ബോണി ഏലിയാസ് , ഡാനി ജിയോ ഡേവ്, സുജിത്ത് ചന്ദ്രൻ , പാർവ്വതി, കാഞ്ഞിരപ്പള്ളി ബൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷം പ്രവാസലോകത്തു നിന്നും അയർലണ്ട് മലയാളികളുടെ ജീവിതയാത്ര, പ്രണയം, വൈകാരിക, സസ്പെൻസ് നിമിഷങ്ങളിലൂടെ കടന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്ന മുഴുനീള മലയാള സിനിമ “മനസ്സിലെപ്പോഴും” … Read more

മനസ്സു കവരാൻ ‘മനസ്സിലെപ്പോഴും’; അയർലണ്ടിൽ ചിത്രീകരിച്ച മുഴുനീള മലയാള സിനിമയുടെ പ്രിവ്യു ഷോ മാർച്ച് 15-ന്

ഒരു പതിറ്റാണ്ടിനു ശേഷം പ്രവാസലോകത്തു നിന്നും അയർലണ്ട് മലയാളികളുടെ ജീവിതയാത്ര, പ്രണയം, വൈകാരിക, സസ്പെൻസ് നിമിഷങ്ങളിലൂടെ കടന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്ന മുഴുനീള മലയാള സിനിമ “മനസ്സിലെപ്പോഴും” മാർച്ച്‌ 15-ന് വൈകിട്ട് 6.30-ന് സയന്റോളജി കമ്മ്യൂണിറ്റി സെന്റർ ഫിർഹൗസിന്റെ വെള്ളിത്തിരയിൽ പ്രീമിയർ ഷോയ്ക്ക് തയാറായിരിക്കുന്നു. സിറ്റിവെസ്റ്റ് മൂവി ക്ലബ്ബിന്റെ ബാനറിൽ നവാഗതനായ കാഞ്ഞിരപ്പള്ളി ബൈജു കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മലയാളികളും മറ്റു രാജ്യക്കാരുമടക്കം എൺപത്തേഴോളം കലാകാരൻമാരും കലാകാരികളും അഭിനയിക്കുന്നു. അയർലണ്ട്, യു.കെ അടക്കം കുടുംബ ജീവിതങ്ങളിലെ എല്ലാത്തരം … Read more

ഐറിഷ് നടൻ കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കർ പട്ടികയിൽ

ഐറിഷ് നടനായ കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരത്തിന്റെ നാമനിർദേശപ്പട്ടികയിൽ. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബർട്ട് ഓപ്പൺഹൈമർ എന്ന ഭൗതികശാസ്ത്രജ്ഞനെ വെള്ളിത്തിരയിൽ അനശ്വരമാക്കിയതിനാണ് മർഫിയുടെ പേര് ഓസ്കറിന് പരിഗണിക്കുന്നത്. ഇതേ വിഭാഗത്തിൽ The Holdovers എന്ന സിനിമയിലെ അദ്ധ്യാപകനെ അവതരിപ്പിച്ച Paul Giamatti, Maestro-യിലെ അഭിനയത്തിന് Bradley Cooper, Rustin എന്ന സിനിയിലെ പ്രകടനത്തിന് Colman Domingo, American Fiction -ലെ കഥാപാത്രത്തിന് Jeffrey Wright എന്നിവരും മികച്ച നടനുള്ള നാമനിർദേശ പട്ടികയിൽ … Read more

‘ഓസ്ലറി’ൽ അലക്സാണ്ടറായി നിറഞ്ഞാടുന്ന മമ്മൂട്ടി; കഥാപാത്രത്തിന് ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ അല്ല എന്ന് ജയറാം

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘എബ്രഹാം ഓസ്ലര്‍’ മികച്ച വിജയത്തിലേയ്ക്ക് കുതിക്കുകയാണ്. അതേസമയം റിലീസ് ദിവസം വരെ സസ്‌പെന്‍സ് ആക്കി വച്ചിരുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവും ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന് കൂടുതല്‍ പ്രേക്ഷകസ്വീകാര്യത ലഭിക്കാനും മമ്മൂട്ടി അവതരിപ്പിച്ച ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന കഥാപാത്രം കാരണമായി. പക്ഷേ ഈ കഥാപാത്രത്തിനായി ആദ്യം ആലോചിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നില്ലെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. തമിഴ് നടന്മാരായ സത്യരാജ്, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിവരെയെല്ലാം … Read more

പ്രഭാസ് നായകനാകുന്ന ‘കൽക്കി’ റിലീസ് ഡേറ്റ് പുറത്ത്; ബജറ്റ് 600 കോടി

പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കല്‍ക്കി 2898 എഡി’ മെയ് 9-ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാനി തുടങ്ങിയ വന്‍താരനിരയുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിന്‍ ആണ്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കല്‍ക്കി 2898 എഡി, ഇതുവരെയുള്ളതില്‍ ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ്. 600 കോടി രൂപയാണ് വൈജയന്തി മൂവീസിന്റെ … Read more

ഐറിഷ് നടൻ കിലിയൻ മർഫിക്ക് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

‘ഓപ്പണ്‍ഹൈമറി’ലെ പ്രകടനത്തിന് ഐറിഷ് നടനായ കിലിയന്‍ മര്‍ഫിക്ക് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത് 2023-ല്‍ പുറത്തെത്തിയ ചിത്രം വിവിധ ഇനങ്ങളിലായി വേറെയും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ആറ്റം ബോംബിന്റെ സ്രഷ്ടാവായ ജെ. ഓപ്പണ്‍ഹൈമര്‍ എന്ന യുഎസ് ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ് പ്രശസ്ത സംവിധായകനായ നോളന്‍, ‘ഓപ്പണ്‍ഹൈമര്‍’ എന്ന പേരില്‍ തിരശ്ശീലയിലെത്തിച്ചത്. മികച്ച നടന് പുറമെ മികച്ച സംവിധായകന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച പശ്ചാത്തലസംഗീതം, മികച്ച ചിത്രം എന്നീ മുന്‍നിര അവാര്‍ഡുകളും കഴിഞ്ഞ … Read more

രക്തസാക്ഷിയായ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ; ‘ഫേസ് ഓഫ് ദി ഫേസ്ലെസ്സ്’ സിനിമ അയർലണ്ടിൽ റിലീസിന്

1995-ല്‍ മദ്ധ്യപ്രദേശില്‍ വച്ച് കൊല്ലപ്പെട്ട മലയാളിയായ കന്യാസ്ത്രീ റാണി മരിയയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ഫേസ് ഓഫ് ദി ഫേസ്ലെസ്സ് (Face of the Faceless)’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇതിന് പുറമെ വത്തിക്കാനില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമയായി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് മാറിയിരുന്നു. വിന്‍സി അലോഷ്യസ് സിസ്റ്റര്‍ റാണി മരിയയെ അവതരിപ്പിക്കുന്ന ചിത്രം ഹിന്ദി ഭാഷയിലാണ് ഒരുക്കിയിട്ടുള്ളതെങ്കിലും, … Read more

അയർലണ്ട് മലയാളികൾ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ‘പരസ്പരം’ റിലീസ് ചെയ്തു

കോവിഡ് കാലത്തെ ജീവിതം വരച്ചു കാട്ടിയ ‘ഹൃദയപൂർവം 1 & 2’, ഒരു കൊച്ചു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പരസ്പര സ്നേഹം എന്തെന്ന് കാട്ടിത്തന്ന ‘സാന്റാക്ക് സ്വന്തം അന്നമോൾ’ എന്നീ ഹ്രസ്വചിത്രങ്ങൾക്ക് ശേഷം അയർലണ്ട് നിവാസിയും ചാർട്ടേർഡ് അക്കൗണ്ടന്റും ആയ ദിബു എം. തോമസ് എഴുതി സംവിധാനം ചെയ്ത പുതിയ ഷോർട്ട് ഫിലിം ആണ് ‘പരസ്പരം.’ ആനുകാലിക പ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ഹ്രസ്വചിത്രം അയർലണ്ട് ജീവിതത്തിൽ പ്രവാസികൾ അനുഭവിച്ചതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ ആണ് പറയുന്നത്. അയർലണ്ട് … Read more

അയർലണ്ടിലെ നഴ്‌സിങ് ജോലിയിൽ നിന്നും സിനിമാ നിർമ്മാതാവിലേയ്ക്ക്; തിയറ്ററുകൾ നിറഞ്ഞോടി നൈസി-റെജി ദമ്പതികളുടെ ‘ഡാൻസ് പാർട്ടി’

അയര്‍ലണ്ടിലെ പ്രവാസജീവിതത്തില്‍ നിന്നും മലയാളസിനിമയിലേയ്ക്ക് നടന്നുകയറി ദമ്പതികളായ നൈസിയും, റെജിയും. ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തി, മികച്ച അഭിപ്രായവുമായി മുന്നേറുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഏറെക്കാലം അയര്‍ലണ്ടില്‍ പ്രവാസജീവിതം നയിച്ച ദമ്പതികളായ നൈസി റെജിയും, റെജി പ്രോത്താസിസും. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി, ഡാന്‍സിന് പ്രധാന്യം നല്‍കിക്കൊണ്ട് സോഹന്‍ സീനുലാലാണ് ‘ഡാന്‍സ് പാര്‍ട്ടി’ സംവിധാനം ചെയ്തിരിക്കുന്നത്. അയര്‍ലണ്ടില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു നൈസി. … Read more