അയർലണ്ടിൽ വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന 11 കെയർ ഹോമുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; രോഗബാധ തടയുന്നതിലും വീഴ്ച

അയര്‍ലണ്ടില്‍ വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന 27 കെയര്‍ ഹോമുകളില്‍ Health Information and Quality Authority (Hiqa) പരിശോധന. ഇതില്‍ 11 എണ്ണം മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധനയില്‍ കണ്ടെത്തിയതായി Hiqa പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. St Michael’s House നടത്തുന്ന ഒരു സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് ആവശ്യത്തിന് പരിശീലനം നല്‍കിയിട്ടില്ലെന്നും, അന്തേവാസികളുടെ അവകാശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും വ്യക്തമായി. ഇവിടെ രോഗബാധ തടയാന്‍ മതിയായ സംവിധാനങ്ങളുമില്ല. ഇതേ മാനേജ്‌മെന്റ് നടത്തുന്ന മറ്റൊരു കെയര്‍ഹോമിലും ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം ഇല്ലെന്ന് കണ്ടെത്തി. … Read more

അയർലണ്ടിൽ വൈകല്യമുള്ളവരെ പരിചരിക്കുന്ന 34 കേന്ദ്രങ്ങളിൽ 16 എണ്ണത്തിനും നിലവാരം പോരെന്ന് Hiqa റിപ്പോർട്ട്

വൈകല്യമുള്ളവരെ പരിചരിക്കുന്ന രാജ്യത്തെ 34 കേന്ദ്രങ്ങളില്‍ 16 എണ്ണവും നിലവാരമില്ലാത്തവയാണെന്ന് Health Information and Quality Authority (Hiqa) കണ്ടെത്തല്‍. ബാക്കി 18 എണ്ണം മികച്ച നിലവാരം കാത്തുസൂക്ഷിക്കുന്നതായും ഈയിടെ Hiqa നടത്തിയ പരിശോധനകളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. Inspire Wellbeing Company Limited നടത്തുന്ന രണ്ട് സ്ഥാപനങ്ങളില്‍ ആറ് തരത്തിലുള്ള നിലവാരത്തകര്‍ച്ചയാണ് കണ്ടെത്തിയത്. ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, രോഗബാധ തടയാന്‍ മുന്‍കരുതലില്ലായ്മ എന്നിവ ഇതില്‍ പെടുന്നു. KARE നടത്തുന്ന മൂന്ന് സ്ഥാപനങ്ങളില്‍ അഗ്നിസുരക്ഷാ സംവിധാനവും, രോഗവ്യാപന … Read more

പോഷകസമൃദ്ധമായ ആഹാരം ഇല്ലായ്മയും, ക്ഷുദ്രജീവികളുടെ ഉപദ്രവവും; വൈകല്യമുള്ളവരെ താമസിപ്പിക്കുന്ന 12 കേന്ദ്രങ്ങൾ നിലവാരത്തിനും താഴെയെന്ന് Hiqa

വൈകല്യമുള്ളവരെ താമസിപ്പിക്കുന്ന അയര്‍ലണ്ടിലെ 12 കേന്ദ്രങ്ങള്‍ നിലവാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതായി Health Information and Quality Authority (Hiqa). രാജ്യത്തെ ആശുപത്രികള്‍, കെയര്‍ ഹോമുകള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് നടപടികളെടുക്കുന്ന സ്വതന്ത്ര സമിതിയാണ് Hiqa. 29 പരിശോധനകളാണ് തങ്ങള്‍ നടത്തിയതെന്നും, ഇതില്‍ 17 കേന്ദ്രങ്ങള്‍ മികച്ച നിലവാരത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് തങ്ങള്‍ കണ്ടെത്തിയതായും Hiqa വ്യക്തമാക്കി. ബാക്കി 12 എണ്ണം ആവശ്യമായ നിലവാരം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗുണനിലവാരമില്ലാത്ത 12 കേന്ദ്രങ്ങളില്‍ ഏഴെണ്ണം HSE-ക്ക് … Read more

നഴ്‌സിങ് ഹോമിലെ ഓക്സിജൻ സിലിണ്ടറുകൾക്കടുത്ത് നിന്ന് പുകവലിക്കുന്ന ഉദ്യോഗസ്ഥൻ; അയർലണ്ടിൽ HIQA അന്വേഷണത്തിനിടെ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ലിമറിക്കിലെ ഒരു നഴ്‌സിങ് ഹോമില്‍ പരിശോധനയ്ക്കിടെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കടുത്ത് നിന്നും ഒരു ഉദ്യോഗസ്ഥന്‍ സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി Health Information and Quality Authority (HIQA) റിപ്പോര്‍ട്ട്. 2021 ഏപ്രിലില്‍ മുന്‍കൂട്ടി അറിയിക്കാതെ നടത്തിയ പരിശോധനയിലായിരുന്നു സംഭവം. കോവിഡ്-19-നെ നേരിടാന്‍ നഴ്‌സിങ് ഹോമുകള്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ഹോമിലേയ്ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്ന വലിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് സമീപത്തായി നിന്ന് ഇവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ സിഗരറ്റ് വലിക്കുന്നതാണ് പരിശോധനയ്‌ക്കെത്തിയ ഇന്‍സ്‌പെക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ … Read more