ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് കുടുംബസംഗമം ജൂണ്‍ 27(ശനിയാഴ്ച്ച)ലൂക്കനില്‍ വെച്ച് നടത്തപ്പെടും.രാവിലെ 9 മണി മുതല്‍ 5 മണി വരെ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് പരിപാടികള്‍ നടത്തപ്പെടുക.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിനോദകായിക കലാമത്സരങ്ങള്‍ കുടുംബസംഗമത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള 9 മാസ് സെന്ററുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വേണ്ടി ഒരുക്കുന്ന കുടുംബസംഗമം കഴിഞ്ഞ വര്‍ഷം നടത്തിയ അതേ വേദിയില്‍ തന്നെയാണ് ഈ വര്‍ഷവും നടത്തപ്പെടുന്നത്.
കുടുംബ സംഗമത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് സീറോ മലബാര്‍ സഭാസമിതി ചെയര്‍പേഴ്‌സണ്‍ ഫാ. ജോസ് ഭരണികുളങ്ങര,പ്രോഗ്രാം കോ ഓര്‍ഡീനേറ്റര്‍ തോമസ് ജോസഫ് എന്നിവര്‍ അറിയിച്ചു.സഭാ സമിതിയംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മറ്റി കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ജോസ് ഭരണികുളങ്ങര(0899741568)
തോമസ് ജോസഫ്(0879865040)
വാര്‍ത്ത:കിസാന്‍ തോമസ് (പി ആര്‍ ഓ)