ഡബ്ലിന്‍: സ്വവര്‍ഗ വിവാഹ തുല്യത നല്‍കിയ ഹിതപരിശോധനഫലം കോടതിയിലേക്ക്. ഇക്കാര്യത്തില്‍ ഇതിനോടകം രണ്ട് പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച ഹൈകോടതി ഇത് പരിശോധിക്കുമെന്നാണ് സൂചനയുള്ളത്. ഹിതപരിശോധന ഫലം ശരിവെച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് തടയുന്നതിന് വേണ്ടിയാണ് ഇരു പരാതികളും നല്‍കിയിരിക്കുന്നത്. ക്ലെയര്‍കൗണ്ടിയിലെ ലിസ് ഡീന്‍ റോഡില്‍ നിന്നുള്ള ഇലക്ട്രീഷ്യനായ ജെറി വാല്‍ഷ്, കില്‍ക്കെന്നി കാലനില്‍ നിന്നുള്ള ഗാര്‍ഡനര്‍ മൗറീസ് ജെ ലിയോണ്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.
വോട്ടെടുപ്പ് നടന്നിരിക്കുന്നത് ന്യായമായ രീതിയല്ലെന്നാണ് ഒരു ആരോപണം. . ലിയോണ്‍ വാദിക്കുന്നത് പുതിയ മാറ്റം ഭരണ ഘടനയില്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നുമാണ്. ക്രിസ്ത്യന്‍ മൂല്യങ്ങളിലുള്ള ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ് ഭരണഘടനയിലെ ഇപ്പോഴത്തെ മാറ്റമെന്നും കരുതുന്നതായി വ്യക്തമാക്കുന്നു. മേയ് 22ലെ ഹിതപരിശോധനയില്‍ 62.07 പേരാണ് സ്വവര്‍ഗ വിവാഹതുല്യതക്ക് വേണ്ടി നിലപാടെടുത്തത്. 37.93 എതിര്‍ക്കുകുയം ചെയ്തു. അതിവേഗ ലെജിസ്ലേഷനായിരിക്കുമെന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശരത് കാലത്തിന് മുമ്പായി സ്വവര്‍ഗവിവാഹങ്ങള്‍ നടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഹിതപരിശോധനയ്ക്ക് മുന്നേ തന്നെ ഇതിനായി നിയമം തയ്യാറാക്കാന്‍ തുടങ്ങിയിരുന്നു. ജൂലൈയോടെ നിയമം പാസാക്കാനാകും. ഹിതപരിശോധന ഫലത്തെ ചോദ്യം ചെയ്യാനാവുക ഹൈക്കോടതിയില്‍ മാത്രമാണ്. നേരത്തെ ചില്‍ഡ്രന്‍സ് റഫറണ്ടത്തെ ചോദ്യം ചെയ്ത പരാതി ഇക്കൊല്ലം ഹൈക്കോടതി തള്ളിയതാണ് ഇതിന് മുമ്പുള്ള സമീപകാല ചരിത്രം. ഹിതപരിശോധന ഭരണഘടനാപരമായി തെറ്റായ കാര്യമാണ് തീരുമാനിക്കുന്നതെന്ന് തെളിവ് നല്‍കേണ്ടതുണ്ട് പരാതികള്‍ അംഗീകരിക്കണമെങ്കില്‍