102 വയസുകാരിക്ക് ട്രോളിയില്‍ 26 മണിക്കൂര്‍ ചികിത്സ..



ഡബ്ലിന്‍: താലെ ആശുപത്രിയില്‍ നൂറ്റിരണ്ട് വയസുകാരി ട്രോളിയില്‍ കഴിയേണ്ടി വന്നത് ഇരുപത്തിയാറ് മണിക്കൂര്‍. തിരക്ക് മൂലം കിടക്ക ലഭിക്കാത്ത സാഹചര്യത്തിലാണ് ട്രോളിയില്‍ തന്നെ തങ്ങേണ്ടി വന്നത്. തിങ്കളാഴ്ച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണിവര്‍ ആശുപത്രയിലേത്തിയത്.

ഹൃദയപ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തിന്നെ കിടത്താന്‍ തീരുമാനിക്കുകയായിരുന്നു.  പ്രാഥമിക പരിശോധനയ്ക്ക ശേഷം ഇവരെ ട്രോളയില്‍ പരിചരിക്കാനും തുടങ്ങി. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് വരെയും ഇതേ അവസ്ഥയില്‍ തനെ ആയിരുന്നു ചികിത്സ.

എമര്‍ജന്‍സി വിഭാഗത്തിലാണ് സംഭവം നടന്നിരിക്കുന്നത്.   വ്യക്തിഗതമായ കേസുകളില്‍ മറുപടി നല്‍കില്ലെന്ന് എച്ച്എസ്ഇ വ്യക്തമാക്കുന്നു. എമര്‍ജന്‍സി വിഭാഗത്തിലുള്ള തിരക്കിന്‍റെ കാഠിന്യം അറിയാമെന്നും പറയുന്നുണ്ട്.  ബാങ്ക് ഹോളിഡേയും ആഴ്ച്ചവാസാനവുമൊക്കെയാകുമ്പോള്‍ ആശുപത്രിയില്‍ തിരക്ക് വര്‍ധിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് ട്രോളികളെ കൂടുതല്‍ ആശ്രയിക്കുന്നത്. രക്തം മാറ്റുന്നതിന് രോഗി ട്രോളിയില്‍ തന്നെയാണ് കിടത്തിയിരുന്നത്.

Share this news

Leave a Reply

%d bloggers like this: