അപകടം പറ്റിയ അന്യസംസ്ഥാന തൊഴിലാളിക്ക് ജോസ് കെ മാണിയുടെ ഭാര്യയുടെ സഹായം

കോട്ടയം : ഒട്ടോറിക്ഷ തട്ടി പരുക്കേറ്റ് വഴിയില്‍ കിടന്ന അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ജോസ് കെ.മാണി എം.പിയുടെ ഭാര്യ രക്ഷകയായി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ മുട്ടമ്പലം കോട്ടയം ക്ലബിനു സമീപമായിരുന്നു സംഭവം.

നിരവധി വാഹനങ്ങള്‍ അതുവഴി കടന്നുപോയെങ്കിലും പരുക്കേറ്റ് വഴിയോരത്ത് കിടന്ന ഇയാളെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഇതിനിടെയാണ് ട്യൂഷന് പോയ മകളെ തിരികെ വിളിക്കാനായി എം.പിയുടെ ഭാര്യ അതുവഴി എത്തിയത്. പരുക്കേറ്റ് ഒരാള്‍ വഴിയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നിഷാ ജോസ് കാര്‍ നിര്‍ത്തി അയാളെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചുവെങ്കിലും ഒറ്റയ്ക്കുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് വഴിയാത്രക്കാരനായ എറണാകുളം സ്വദേശി ജേക്കബിന്റെ സഹായത്തോടെ പരുക്കേറ്റയാളെ കാറില്‍ കയറ്റി കോട്ടയം ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് മനസിലായത്. തുടര്‍ന്ന് അയാളുടെ സഹോദരനെ വിളിച്ച് വിവരം അറിയിച്ച ശേഷമാണ് നിഷ ആശുപത്രിയില്‍ നിന്നും മടങ്ങിയത്. സംഭവത്തില്‍ ട്രാഫിക് പോലീസ് കേസെടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: