ഇസ്‌ലാമാബാദ്: നോബല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയെ അക്രമിച്ച 10 താലിബാന്‍ തീവ്രവാദികളില്‍ എട്ടു പേരെയും പാക്കിസ്ഥാന്‍ കോടതി വെറുതെവിട്ടതായി റിപ്പോര്‍ട്ട്. മലാലയെ ആക്രമിച്ച കേസില്‍ കോടതി 25 വര്‍ഷം ശിക്ഷിച്ച 10 പേരില്‍ എട്ടു പേരെയാണു വെറുതെവിട്ടത്. ഇവരെ രഹസ്യമായാണു വിട്ടയച്ചത്.
വ്യക്തമായ തെളിവ് ഇല്ലാത്തതിനാലാണു ഭീകരരെ മോചിപ്പിച്ചതെന്നു പോലീസ് പറയുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ആണു മലാലയെ ആക്രമിച്ച കേസില്‍ 10 താലിബാന്‍ ഭീകരരെ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ശിക്ഷിച്ചത്.
-എജെ-