ന്യൂഡല്‍ഹി: നെസ്‌ലെയുടെ മാഗി നൂഡില്‍സില്‍ അമിത അളവില്‍ രാസപദാര്‍ഥം കണ്ടെത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രാലയത്തോടു റിപ്പോര്‍ട്ട് തേടി. ആരോഗ്യ സെക്രട്ടറിയോടു സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാനാണു പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാഗിയില്‍ അളവില്‍ കൂടുതല്‍ രാസപദാര്‍ഥം കണ്ടെത്തിയതിനെത്തുടര്‍ന്നു വിവിധ സംസ്ഥാനങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണു പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്.
വിവിധ സംസ്ഥാനങ്ങള്‍ ഇന്നു മാഗിയുടെ സാംപിള്‍ പരിശോധനാ ഫലവും പുറത്തുവിടും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മാഗിയുടെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനിടെ, നെസ്‌ലെ മാഗി നൂഡില്‍സ് വിപണിയില്‍നിന്നു പിന്‍വലിച്ചു.
-എജെ-