ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മൂന്നു മാസത്തിനകം പ്രസിഡന്റാകുമെന്നു സൂചന. ‘ദി ഹിന്ദു’ ദിനപത്രമാണു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. സെപ്റ്റംബറില്‍ ബംഗളൂരുവില്‍ നടത്താനിരിക്കുന്ന എഐസിസി 84-ാമത് സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. എഐസിസിയുടെ സമ്പൂര്‍ണ സമ്മേളനം ഇതിനു മുമ്പു നടന്നത് 2010 ഡിസംബറില്‍ ഡല്‍ഹിയിലെ ബുരാരിയിലായിരുന്നു.
ബജറ്റ് സമ്മേളനം കഴിഞ്ഞയുടനെ രാഹുലിനെ പ്രസിഡന്റാക്കണമെന്ന താത്പര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ അടുപ്പക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍. ഇതിനിടെയാണ് അദ്ദേഹം അവധിയില്‍ പോയതും മാധ്യമങ്ങള്‍ വാര്‍ത്തയായതും. തിരികെയെത്തിയ ഉടനെ വിഷയം വീണ്ടും സജീവമായി. എന്തായാലും സെപ്റ്റംബറില്‍ രാഹുല്‍ പ്രസിഡന്റാകുമെന്ന കാര്യം ഉറപ്പാണെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മുതിര്‍ന്ന നേതാക്കള്‍. ഇനി കാത്തിരിക്കേണ്ട കാര്യമില്ലെന്നും ഇതാണു പറ്റിയ സമയമെന്നും അവര്‍ പറയുന്നു.
-എജെ-