പാരീസ്: ന്യൂസിലാന്‍ഡ് മുന്‍ ഓള്‍ ബ്ലാക്ക്‌സ് റഗ്ബി താരം ജെറി കോളിന്‍സും ഭാര്യയും ഫ്രാന്‍സില്‍ കാറപകടത്തില്‍ മരിച്ചു. ജെറിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. തെക്കന്‍ ഫ്രാന്‍സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ജെറിയും കുടുംബവും സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുതന്നെ ജെറിയും ഭാര്യ അലാന മാഡിലും മരിച്ചു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണു പോലീസ് കുഞ്ഞിനെ പുറത്തെടുത്തത്.
-എജെ-