മണിപ്പൂര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം നാഗാലാന്‍ഡ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഏറ്റെടുത്തു

 

 
ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം നാഗാലാന്‍ഡ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ എന്ന തീവ്രവാദി സംഘടന ഏറ്റെടുത്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഇന്നലത്തേത്. ആക്രമണത്തെത്തുടര്‍ന്ന് ശക്തമായി തിരിച്ചടിയ്ക്കാന്‍ സൈന്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കാനും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

അതിനിടെ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്ന ആരോപണം ആഭ്യന്തരമന്ത്രാലയം തളളിക്കളഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: