ഡബ്ലിന്‍: പൊതുമേഖലയിലെ പുതുക്കിയ ശമ്പള കരാര്‍ സ്വീകരിക്കപ്പെടുമെന്ന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൊതുമേഖലയിലെ യൂണിയനുകള്‍ പുതിയ കരാറിനെ അംഗീകരിക്കുമെന്നും ഒപ്പുവയ്ക്കുമെന്നുമാണ് വിശ്വാസിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
എന്നാല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡും ഐഎംഒയും തങ്ങളുടെ യൂണിയന്‍ മെമ്പര്‍മാരോട് പുതിയ ശമ്പളകരാര്‍ നിരാകരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. നാളെ SIPTU തങ്ങളുടെ യൂണിയന്‍ അംഗങ്ങളോട് കരാറിന്റെ കാര്യത്തില്‍ എന്തുനിലപാടാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കുന്നതോടെ പുതുക്കിയ ശമ്പള കരാറിന്റെ കാര്യത്തില്‍ തീരുമാനമാകും.
യൂണിയനുകളില്‍ ഭൂരിഭാഗവും പുതിയ ശമ്പളകരാറിനെ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് ഹൗളിന്‍ പറഞ്ഞു. അധ്യാപകരുടെ ഏറ്റവും വലിയ സംഘടനയായ INTO യും പൊതുമേഖലയിലെ രണ്ടാമത്തെ വലിയ സംഘടനയായ IMPACT ലും ശമ്പള കരാറിനെ അനുകൂലിച്ചതായി മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ ഏറ്റവും വലിയ സംഘടനയായ SIPTU നാളെ അനുകൂബലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയെങ്കില്‍ പുതിയ കരാര്‍ നടപ്പാകുമെന്നും മന്ത്രി വ്യക്തമാക്കി.
-എജെ-