കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്ന നിയമോപദേശം വിവരക്കേടാണെന്ന് പി.സി ജോര്‍ജ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ സംഭവത്തിക്കുന്നത്. ഞാനാണ് കട്ടതെന്ന് കള്ളന്‍ ഒരിക്കലും പറയില്ല. കള്ളന്‍മാര്‍ തെളിവ് ഉണ്ടാക്കി വച്ചിട്ടല്ല കളവ് നടത്തുന്നത്. അതു കണ്ടെത്തുകയാണ് അന്വേഷണ സംഘം ചെയ്യേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
അരുവിക്കരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യമാണ്.
ഫലം വരുമ്പോള്‍ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ത്ഥി കെ. ദാസ് വിജയിക്കും. ഇടതുപക്ഷം രണ്ടാം സ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തുമാകും. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്താകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.