ഹിതപരിശോധനാഫലം തടയണമെന്ന ഹര്‍ജികള്‍ തള്ളി…തെളിവില്ല മതകാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് അധികാരവുമില്ലെന്ന് ജ‍ഡ്ജ്

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹ തുല്യത നല്‍കിയ ഹിതപരിശോധന ഫലം നിയമപരമായി അംഗീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സ്വവര്‍ഗ വിവാഹ തുല്യതസംബന്ധിച്ച ഹിതപരിശോധന ഫലത്തില്‍ എതിര്‍പ്പുയര്‍ത്തിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലുണ്ടായിരുന്നത്. വെള്ളിയാഴ്ച്ച ഹൈക്കോടതി ഇവ പരിശോധിച്ചെങ്കിലും 1994 റഫറണ്ടം ആക്ട് പ്രകാരം ഹര്‍ജി സമ്മര്‍പ്പിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നെന്ന് വ്യക്തമാക്കിയാണ് തള്ളിയത്.

ഹിതപരിശോധന ഫലം ശരിവെച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് തടയുന്നതിന് വേണ്ടിയാണ് ഇരു പരാതികളും നല്‍കിയിരിക്കുന്നത്. ക്ലെയര്‍കൗണ്ടിയിലെ ലിസ്റ്റീന്‍ റോഡില്‍ നിന്നുള്ള ഇലക്ട്രീഷ്യനായ ജെറി വാല്‍ഷ്, കില്‍ക്കെന്നി കാലനില്‍ നിന്നുള്ള തോട്ടപണിക്കാരന്‍ മൗറീസ് ജെ ലിയോണ്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. വോട്ടെടുപ്പ് നടന്നിരിക്കുന്നത് ന്യായമായ രീതിയല്ലെന്നാണ് ഒരു ആരോപണം. സര്‍ക്കാര്‍ പണം ചെലവഴിച്ചത് യെസ് പക്ഷിത്തിന് വേണ്ടിയാണെന്നും ജെറി വാല്‍ഷ് ആരോപിച്ചിരുന്നു. ലിയോണ്‍ വാദിക്കുന്നത് പുതിയ മാറ്റം ഭരണ ഘടനയില്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നുമാണ്.

ഹര്‍ജിയില്‍ പ്രധാനമായും പരിശോധിക്കുന്നത് എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണോ ഹര്‍ജിയില്‍ ഉന്നയിക്കുന്നത് എന്നതാണ്. ഇതിന് രേഖാപരമായി തെളിവും വേണം. ബഹുഭൂരിപക്ഷത്തിന്‍റെയും തീരുമാനത്തിന് എതിരാണ് ഹിതപരിശോധന ഫലമെങ്കില്‍ ലിയോണ്‍സിന്‍റെ വാദം ശരിയാകുമെന്ന് ഹൈക്കോടതി പ്രസിഡന്‍റ് ജഡ്ജി നിക്കോളാസ് കേണ്‍സ് വ്യക്തമാക്കി. വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുന്നവരുടെ അവകാശത്തെ ഹനിക്കുന്നതാണ് തീരുമാനമെങ്കിലും ഹര്‍ജി പരിഗണിക്കാമായിരുന്നുവെന്നും ജഡ്ജി നിരീക്ഷിച്ചു. ഹിതപരിശോധന ഫലം തടയുന്നതിന് ആവശ്യമായ തെളിവുകളില്ല. അഞ്ച് ലക്ഷിത്തിലേറെ ഭൂരിപക്ഷമാണ് ഹിതപരിശോധനയില്‍ സ്വവര്‍ഗിവിവാഹ തുല്യത വേണമെന്നുള്ള പക്ഷത്തിന് ലഭിച്ചത് ഈ സാഹചര്യത്തില്‍ ഫലത്തെ അംഗീകരിക്കാതെ തരമില്ല. എല്ലാവരെയും ബാധിക്കുന്നതാണ് വിഷയമെന്നതിന്‍രെപ്രാഥമിക തെളിവെങ്കിലും വേണമെന്നും കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ ക്രിസ്ത്യന്‍ മൂല്യത്തിന് വിരുദ്ധമാണ് ഹിതപരിശോധനയെന്ന ലിയോണ്‍സിന്‍റെ വാദവും കോടതി ചെവികൊടുത്തില്ല. ഇക്കാര്യത്തില്‍ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ഇല്ലെന്ന് വ്യക്തമാക്കിയാണ് വാദം തള്ളിയത്. ഭരണഘടനയുടെ മറ്റ് ഭാഗങ്ങളില്‍ ഹിതപരിശോധന ഫലം പ്രശ്നമുണ്ടാക്കുമെന്നാണ് ഹര്‍ജി വാദിക്കുന്നത് കുടുംബത്തിലെ സ്ത്രീകളുടെ സ്ഥാനം തുടങ്ങിയ വിഷയങ്ങളില്‍ പുനര്‍നിര്‍വചനംവേണ്ടി വരും. എന്നാല്‍ കോടതിക്ക് ജനവിധിയ്ക്ക് എതിരായി പോകാനാകില്ലെന്നാണ് ജഡ്ജ് വ്യക്തമാക്കുന്നത്. ഹിതപരിശോധനയില്‍ വോട്ട് ചെയ്യാത്തവര്‍ നോ വോട്ട് പക്ഷത്താണെന്ന വാദവും കോടതി തള്ളി. കൂടാതെ വിഷയത്തില്‍ ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ പരിമതമാണെന്ന വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

സര്‍ക്കാരും സര്‍ക്കാര്‍ കക്ഷികളായ ഫിനഗേലും ലേബര്‍ പാര്‍ട്ടിയും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് പതിപ്പിച്ച ഫോട്ടോയും യെസ് പക്ഷ പരസ്യങ്ങളുമാണ് ഹര്‍ജിക്ക് ആധാരമായിരിക്കുന്നതെന്നും എന്നാല്‍ ഇത് ഖജനാവില്‍ നിന്ന് പൊതു പണം തെറ്റായി ചെലഴവിച്ചെന്നതിന്‍റെ തെളിവല്ലെന്നും ജഡ്ജ് വ്യക്തമാക്കി. നിലവിലെ നിയമം സര്‍ക്കാര്‍ ഏതെങ്കിലും ഒരുപക്ഷത്തിന്‍റെ വക്താവായി മാറുന്നത് അംഗീകരിക്കുന്നില്ലെന്നും എന്നാല്‍ ക്യാംപെയിന്‍ നടത്തുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ സര്‍ക്കാരും എതിര്‍ത്ത് ഹാജരായിരുന്നു. ഹര്‍ജി ധ്രുതഗതിയില്‍ തീര്‍പ്പാക്കേണ്ടതില്ലെന്നും സ്വവര്‍ഗ നിമയത്തെ തടസപ്പെടുത്തേണ്ട കാര്യമില്ലെന്നും വാദിച്ചു. മേയ് 22ലെ ഹിതപരിശോധനയില്‍ 62.07 പേരാണ് സ്വവര്‍ഗ വിവാഹതുല്യതക്ക് വേണ്ടി നിലപാടെടുത്തത്. 37.93 എതിര്‍ക്കുകുയം ചെയ്തു. അതിവേഗ ലെജിസ്ലേഷനായിരിക്കുമെന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശരത് കാലത്തിന് മുമ്പായി സ്വവര്‍ഗവിവാഹങ്ങള്‍ നടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഹിതപരിശോധനയ്ക്ക് മുന്നേ തന്നെ ഇതിനായി നിയമം തയ്യാറാക്കാന്‍ തുടങ്ങിയിരുന്നു. ജൂലൈയോടെ നിയമം പാസാക്കാനാകും. ഹിതപരിശോധന ഫലത്തെ ചോദ്യം ചെയ്യാനാവുക ഹൈക്കോടതിയില്‍ മാത്രമാണ്. നേരത്തെ ചില്‍ഡ്രന്‍സ് റഫറണ്ടത്തെ ചോദ്യം ചെയ്ത പരാതി ഇക്കൊല്ലം ഹൈക്കോടതി തള്ളിയതാണ് ഇതിന് മുമ്പുള്ള സമീപകാല ചരിത്രം. പരാതികള്‍ അംഗീകരിക്കണമെങ്കില്‍ ഹിതപരിശോധന ഭരണഘടനാപരമായി തെറ്റായ കാര്യമാണ് തീരുമാനിക്കുന്നതെന്ന് തെളിവ് നല്‍കേണ്ടതുണ്ട്

Share this news

Leave a Reply

%d bloggers like this: