ഡബ്ലിന്‍ കില്‍ഡെയര്‍ എന്നിവടങ്ങളില്‍ നിന്നും കെന്റാമൈനുമായി മൂന്നു പേര്‍ പിടിയിലായി

ഡബ്ലിന്‍: ഐറിഷ് ചരിത്രത്തിലേക്കും വച്ച് 1.3 മില്ല്യണ്‍ യൂറോ വിലമതിക്കുന്ന കെന്റാമൈന്‍ കണ്ടെത്തിയപ്പോള്‍ അറസ്റ്റിലായത് ഡബ്ലിന്‍, കില്‍ഡെയര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മൂന്നു പേര്‍.

18 ഉം 32 ഉം 36 വയസ്സുള്ള യുവാക്കളാണ് കെന്റാമൈന്‍ എന്ന ലഹരിപദാര്‍ത്ഥവുമായി ഗാര്‍ഡയുടെ പിടിയില്‍പ്പെട്ടത്. കഴിഞ്ഞ വ്യാഴമാണ് 13 മില്ല്യണ്‍ യൂറോ വിലമതിക്കുന്ന 19 കിലോ വരുന്ന കെന്റാമൈനുമായി മൂന്നു പേരും അറസ്റ്റിലാവുന്നത്. ആശുപത്രികളില്‍ അടിയന്തിര ചികില്‍സാ വിഭാഗങ്ങളില്‍ രോഗികളെ മയക്കുന്നതിനായും വേദനാസംഹാരിയായും അനസ്തീഷ്യയ്ക്കായും കെന്റാമൈന്‍ ഉപയോഗിക്കാറുണ്ട്.

യൂറോപ്പിലേക്കും വെച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ അനധികൃത കെന്റാമൈന്‍ ശേഖരമാണ് പിടിയിലാവുന്നത്. ചാപ്പലൈസ്ഡ് വില്ലേജില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളില്‍ നിന്നാണ് 140,000 യൂറോ വിലവരുന്ന രണ്ടു കിലോയോളം കെന്റാമൈന്‍ ക്ലോന്‍ഡാക്കിന്‍ ഗാര്‍ഡ പിടിച്ചെടുത്തത്. ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡബ്ലിന്‍, കില്‍ഡെയര്‍ എന്നിവിടങ്ങളില്‍ നിന്നും 17 കിലോയോളം കെന്റാമൈന്‍ കൂടി കണ്ടെത്തിയത്.

എഎസ്

Share this news

Leave a Reply

%d bloggers like this: