ഹോംവര്‍ക്കുകള്‍ കുറച്ചാല്‍ കുട്ടികളിലെ മാനസികസമ്മര്‍ദ്ദം കുറയുമോ?

ഡബ്ലിന്‍: ബ്രിട്ടനിലെ ഒരു സ്‌കൂളാണ് വ്യത്യസ്തമായ ആശയവുമായി മുന്നോട്ടു വന്നത്. കുട്ടികളിലെ സ്ട്രസ്സും നിരാശയും കുറയ്ക്കുവാനായി ഹോംവര്‍ക്കുകള്‍ കുറയ്ക്കാമെന്ന തീരുമാനത്തിലാണ് കെല്‍ട്ടന്‍ഹാം ലേഡീസ് കോളേജ്.

കൗമാരപ്രായക്കാരില്‍ സാധാരണയയി കണ്ടു വരുന്ന മാനസികപ്രശ്‌നങ്ങളാണ് ഉത്കണ്ഠയും നിരാശയുമെന്നും അതൊരു പകര്‍ച്ച വ്യാധി പോലെ കുട്ടികളെ ബാധിക്കുകയാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. എന്നാല്‍ ഇവയ്‌ക്കെല്ലാം ഒരു പരിഹാരമെന്നോണം പുതിയ കുറച്ചു തീരുമാനങ്ങളിലാണ് സ്‌കൂള്‍ എത്തിനില്‍ക്കുന്നത്. മെഡിറ്റേഷന്‍ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ഉത്കണ്ഠകളില്‍ നിന്നും നിരാശകളില്‍ നിന്നും ആശ്വാസം നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ അടുത്ത സെപ്റ്റംബറോടു കൂടി മെഡിറ്റേഷന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി ശൈലിയിലുള്ള പഠനരീതി ആവിഷ്‌കരിക്കുവാനാണ് ശ്രമിക്കുന്നത്. അതായത് ക്ലാസ്സുകല്‍ക്കു മുമ്പ് തന്നെ പാഠ്യഭാഗങ്ങള്‍ വായനയിലൂടെ അടുത്തറിയുവാന്‍ കുട്ടികള്‍ക്കു അവസരമൊരുക്കുവാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ മെഡിറ്റേഷന്‍ ക്ലാസ്സുകള്‍ക്കൊപ്പം ഹോംവര്‍ക്കുകള്‍ കുറയ്ക്കുക എന്ന മാര്‍ഗ്ഗവും അവലംബിക്കുമ്പോള്‍ അതിനായുള്ള പരിശീലന പരിപാടിയിലാണ് സ്‌കൂളിലെ അദ്ധ്യാപകരെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: