ലെഫ്. ഗവര്‍ണറിലൂടെ ഡല്‍ഹി പിടിച്ചെടുക്കുവാനുള്ള ശ്രമമാണ് മോഡിയുടേതെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലേറ്റ പരാജയത്തിനു പ്രതികാരത്തിനിറങ്ങിയിരിക്കുകയാണ് മോഡിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലെഫ്. ഗവര്‍ണറിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് മോഡി നടത്തിയതെന്നും കെജ്രിവാള്‍ വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയല്ലെന്ന് മോഡി സ്ഥിരം തിരിച്ചറിയണമെന്നും ഒരു നല്ല മുഖ്യമന്ത്രിയാകുവാന്‍ മോഡിക്കൊരിക്കലും കഴിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ലെഫ്. ഗവര്‍ണര്‍ ഒരു ലെഫ്. ഗവര്‍ണറായി മാത്രമല്ല പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി യുടെ രണ്ടാമത്തെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയാണ് അദ്ദേഹത്തിന്റെ വസതി പ്രവര്‍ത്തിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ പരാജയം മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കപ്പെടുമെന്ന ഭയമാണ് ബിജെപിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തരതലത്തില്‍ മോഡിയാണ് വിജയിച്ചതെങ്കിലും ഡല്‍ഹിയില്‍ ജനങ്ങള്‍ തിരഞ്ഞെടുത്തത് ആംആദ്മിയെയാണ്. അതുകൊണ്ടു തന്നെ മോഡി രാജ്യം ഭരിക്കുകയും തങ്ങളെ രാജ്യം ഭരിക്കാന്‍ അനുവദിക്കണമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: