മൊസൂള്‍: ഐസിസ് തീവ്രവാദികള്‍ പോസ്റ്റ് ചെയ്ത സെല്‍ഫികള്‍ അവര്‍ക്ക് തന്നെ വിനയായി. ഫോട്ടോകള്‍ പിന്തുടര്ന്നെത്തിയ യു.എസ് സൈന്യം ഐസിസന്റെ താവളം തകര്‍ത്തു. എയര്‍ഫോഴ്സ് ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സിറിയയിലെ ഐസിസിന്റെ രഹസ്യത്താവളങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഐസിസിന്റെ സെല്‍ഫികള്‍ അന്വഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്.
പോസ്റ്റു ചെയ്ത ഫോട്ടോയില്‍ നിന്നു ലൊക്കേഷന്‍ കണ്ടെത്തി വെറും 24 മണിക്കൂറിനുള്ളിലാണ് ഭീകരരുടെ താവളം സൈന്യം തകര്‍ത്തതെന്നും ഭീകരര്‍ തമ്പടിച്ചിരുന്ന കെട്ടിടം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതായും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഹര്ബര്ട്ടിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ സോഷ്യല്‍ മീഡിയാ നിരീക്ഷണ വിഭാഗമാണ് ഫോട്ടോകള്‍ കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയയെ വിവര വിനിമയത്തിനും റിക്രൂട്ട്മെന്റിനും ഉപയോഗിക്കുന്ന ഇസിസ് തീവ്രവാദികള്‍ രഹസ്യ താവളത്തില്‍ വെച്ചെടുത്ത സെല്‍ഫികളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ദാ ഇഷിലുള്ള ഐസിസ് താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററില്‍ നിന്നും ചില ഫോറങ്ങളില്‍ നിന്നും കണ്ടെത്തി. തുടര്‍ന്നായിരുന്നു ആക്രമണം.