ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്

റൊളാങ് ഗാരോസ് : അമേരിക്കന്‍ താരം സെറീന വില്യംസ് ഒരിക്കല്‍കൂടി റൊളാങ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ രാജ്ഞിയായി. ഇന്നലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ചെക്ക് റിപ്പബ്‌ളിക്കിന്റെ ലൂസി സഫറോവയെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടക്കി സെറീന ചൂടിയത് തന്റെ 20ാം ഗ്രാന്‍സ്‌ളാം കിരീടമാണ്. ഇത് മൂന്നാം തവണയാണ്. സെറീന ഫ്രഞ്ച് ഓപ്പണ്‍ ജേതാവാകുന്നത്. 6-3, 6-7 (2/7), 6-2 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ഫൈനല്‍ വിജയം.

തന്റെ ആദ്യ ഗ്രാന്‍സ്‌ളാം ഫൈനല്‍ കളിക്കാനിറങ്ങിയ 28 കാരിയായ ലൂസി സഫറോവ 33 കാരിയായ സെറീനയെ ശരിക്കും വിരട്ടിയാണ് കീഴടങ്ങിയത്. ആദ്യ സെറ്റ് നിഷ്പ്രയാസം നേടിയ സെറീന രണ്ടാം സെറ്റിലാണ് തളര്‍ന്നത്. രണ്ടാം സെറ്റില്‍ 4-1 ന് മുന്നിട്ടുനിന്ന സെറീനയ്‌ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി 7-6 (7/2) ന് സെറ്റ് സ്വന്തമാക്കിയ ലൂസിക്ക് പക്ഷേ അവസാനസെറ്റില്‍ സെറീനയുടെ പരിചയ സമ്പത്തിന് മുന്നില്‍ പൊരുതി നില്‍ക്കാനായില്ല. പരിക്കും പനിയും അലട്ടിയിരുന്ന സെറീന ഇതോടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്‌ളാമുകള്‍ (22 എണ്ണം) നേടിയിട്ടുള്ള സ്‌റ്റെഫി ഗ്രാഫിനോട് കൂടുതല്‍ അടുത്തു. 2002 ലും 2013 ലുമാണ് സെറീന ഇതിന് മുമ്പ് ഫ്രഞ്ച് ഓപ്പണ്‍ നേടിയിരുന്നത്.

Share this news

Leave a Reply

%d bloggers like this: