കെയ്‌റോ: ഈജിപ്തിലെ പുരാതന ക്ഷേത്രമായ കര്‍നാക്കിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഈജിപ്തിലെ തെക്കന്‍നഗരമായ ലക്ഷറിലെ വിനോദ സഞ്ചാര കേന്ദ്രംകൂടിയായ ക്ഷേത്രത്തിലാണു സ്‌ഫോടനമുണ്ടായത്. ശരീരത്ത് ഘടിപ്പിച്ച ബോംബ് ഉപയോഗിച്ച് ചാവേര്‍സ്‌ഫോടനം നടത്തുകയായിരുന്നു.
സ്‌ഫോടനത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടെങ്കിലും മറ്റാര്‍ക്കും പരിക്കേറ്റില്ല. സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
-എജെ-