ഡബ്ലിന്‍: വ്യാപക മയക്ക് മരുന്ന് വേട്ടയുമായി ഗാര്‍ഡ. ഇതോടെ ഡബ്ലിന്‍, കോര്‍ക്ക്, വെക്സ്ഫോര്‍ഡ് മേഖലയില്‍ നിന്ന് അറുപത് പേര് അറസ്റ്റിലായി. ഹെറോയിന്‍ ഇടപാട് നടത്തുന്നവരാണിവര്‍. കഴിഞ്ഞ നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ 50 ലേറെ താമസസ്ഥലങ്ങളാണ് മൂന്ന് കൗണ്ടികളിലായി റെയ്ഡ്ചെയ്തിരിക്കുന്നത്. മൂന്ന് മയക്കമരുന്ന വിതരണ ഗ്രൂപ്പുകളെ ലക്ഷ്യംവെച്ചാണ് നടപടികളെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നു.
ഡബ്ലിനില്‍ നഗരത്തിന്റെ തെക്കന്‍ ഉള്‍പ്രദേശത്ത് നിന്ന് ഇരുപത്തിയാറ് കാരനായ യുവാവിനെ അറിസ്റ്റ് ചെയ്തിട്ടുണ്ട്. ഓപറേഷന് ടെമ്പസ്റ്റ് എന്ന് പേരില്‍ തുടങ്ങി വെച്ച നടപടിയുടെ രണ്ടാം ഘട്ടമാണിത്. വടക്കന്‍ മേഖലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇതേ ഓപറേഷന്റെ ഭാഗമായി 45പേരും പിടിക്കപ്പെട്ടിരുന്നു. നാളെ എല്ലാവരെയും കോടതിയില്‍ ഹാജരാക്കും.
കോര്‍ക്കില്‍ പതിനാറ് പുരുഷന്മാരും ഒമ്പത് സ്ത്രീകളുമാണ് പോലീസ് വലയിലായത്. ഇവരെ ഇന്ന് തന്നെ കോര്‍ക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കും. വെക്സ്ഫോര്‍ഡ് നഗരത്തില്‍ നിന്ന് രണ്ട് സ്ത്രീകളെയും പിടികൂടിയിട്ടുണ്ട്. ഏഴ് പുരുഷന്മാരാണ് പിടിക്കപ്പെട്ടിരിക്കുന്നത്. 22-61വയസ് വരെയുള്ളവരാണ് പിടിക്കപ്പെട്ടവരില്‍ ഉള്ളത്. നിലവിലെ അറസ്റ്റ് മയക്കമരുന്ന് വിതരണം കുറയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഏറെക്കാലമായി ഇവര്‍ ഇടപാട് നടത്തുന്നുണ്ടെന്നും മയക്കമരുന്ന് വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളാണെന്നുമാണ് അനുമാനം. ഹെറോയിന്‍ വിതരണത്തിന് വരും ആഴ്ച്ചകളില്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടും. ഹെറോയിന്‍ ലഭ്യത കുറഞ്ഞത് മാത്രമല്ല വിതരണം ചെയ്യാന്‍ ആളെ ലഭ്യമല്ലാത്തും മയക്കമരുന്ന് മാഫിയക്ക് തിരിച്ചടിയാകും. മയക്കമരുന്ന തെരുവ് കച്ചവടക്കാര്‍ മുതല്‍ വിവിധ തലത്തിലുള്ളവര്വരെയുണ്ട് പിടിക്കപ്പെട്ടതില്‍.