വിവാഹമോചന വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് ഗായിക അമൃതാ സുരേഷ്. വാര്‍ത്ത പ്രചരിപ്പിച്ച വെബ്സൈറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പ്രതികരിച്ചത്. ബാലയും അമൃതയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പരസ്പര വിശ്വാസത്തില്‍ വന്ന ചില പാളിച്ചകള്‍ ആണ് വേര്‍പിരിയല്‍ തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇടയായതെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു വാര്‍ത്ത.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അമൃത വ്യക്തമാക്കി. വാര്‍ത്ത വന്ന ഒരു വെബ്സൈറ്റിന്റെ ലിങ്ക് കൂടി ചേര്‍ത്തായിരുന്നു പ്രതികരണം. ഇത്തരം വ്യാജപ്രചരണങ്ങളിലൂടെ എന്തു സംതൃപ്തിയാണ് നിങ്ങള്‍ക്കു ലഭിക്കുന്നതെന്ന് നടി ചോദിക്കുന്നു. ദയവായി ഞങ്ങളെ വെറുതെ വിടൂ. ആരുടെയും കുടുംബജീവിതങ്ങള്‍ വച്ച് കളിക്കേണ്ട വേദിയല്ല ഫേസ്ബുക്ക്. നന്മയ്ക്കു വേണ്ടിയാണ് ഇവ ഉപയോഗിക്കേണ്ടതെന്നും അമൃത പറയുന്നു.
റിയാലിറ്റി ഷോ വഴി പരിചയപ്പെട്ട അമൃതയും ബാലയും, അഞ്ചുവര്‍ഷം മുമ്പാണ് വിവാഹിതരാകുന്നത്. ദമ്പതികള്‍ക്ക് മൂന്നു വയസു പ്രായമുള്ള ഒരു മകളുമുണ്ട്.
-എജെ-