ന്യൂഡല്‍ഹി: ട്രെയിന്‍ കമ്പാര്‍ട്ട്മെന്റുകളില്‍ ഘടിപ്പിച്ചിരിക്കുന്ന അപായ ചങ്ങലകള്‍ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രാലയം പിന്‍വലിച്ചു. ഇതിന് പകരം അപായചങ്ങലകള് ദുരുപയോഗം ചെയ്യാതിരിക്കാന്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റെയില്‍വേ വക്താവ് അറിയിച്ചു. ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും റെയില്‍വേ നീക്കമുണ്ട്.
അപായ ചങ്ങല ദുരുപയോഗം ചെയ്യുന്നത് മൂലം പ്രതിവര്‍ഷം 3,000 കോടി നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് അപായ ചങ്ങല ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. അപായ ചങ്ങലയ്ക്ക് പകരം അടിയന്തിര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിന് ട്രെയിനിലെ ലോക്കോ പൈലറ്റിന്റെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെയും ഫോണ്‍ നമ്പരുകള്‍ ട്രെയിനില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു റെയില്‍വേയുടെ തീരുമാനം.
ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് അപായ ചങ്ങല ദുരുപയോഗം ചെയ്യുന്നത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
-എജെ-