വിവാഹങ്ങളില്‍ വൈദികരുടെ പങ്കാളിത്തം പഴയപോലെ തുടരുമെന്ന് സൂചന

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹ തുല്യതാ ഹിതപരിശോധനയുടെ ഫലം സഭയുടെ നിലപാടിന് വിരുദ്ധമായത് മൂലം വിവാഹ ചടങ്ങുകളില്‍ കാത്തിലോക് വൈദികരുടെ പങ്കില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് സൂചന.  മെയ്നൂത്തില്‍ ബുധനാഴച്ച നടന്ന കാത്തോലിക് ബിഷപ്പ് സമ്മര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ഇമോണ്‍ മാര്‍ട്ടിന്‍. ഹിതപരിശോധന നടന്നതിന് ശേഷം ആദ്യമായാണ് ബിഷപ്പ്മാര്‍ ഒന്നിച്ച് കൂടുന്നത്.  വിവാഹ ചടങ്ങിന് നിലവിലുള്ളത് പോലെ തന്നെ വൈദികര്‍ കാര്‍മ്മികരാകും.  ചര്‍ച്ചിന് മുന്നില്‍ വിവാഹതിരായ നിരവധിപേര്‍ സിവില്‍ മാരേജ് പോലെ തന്നെ  ഈ വിവാഹങ്ങളും അംഗീകരിച്ച് കിട്ടാന്‍ താത്പര്യപ്പെടുന്നുണ്ട്.

സ്വവര്‍ഗ വിവാഹ നിയമത്തിന്‍റെ കരട് തയ്യാറാക്കുന്നതെന്താണെന്ന് വ്യക്തമായി പരിശോധിക്കുമെന്നും  വൈദികര്‍ക്ക് വാവാഹത്തില്‍ മുഖ്യ സ്ഥാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇമോണ്‍ മാര്‍ട്ടിന്‍ പറയുന്നു. ഏപ്രില്‍ പന്ത്രണ്ടാംതീയതി   ബിഷപ്പിന്‍റെ വക്താവ് മാര്‍ട്ടിന്‍ ലോങ് ഹിതപരിശോധന പാസായാല്‍  സഭയുടെയും സര്‍ക്കാരിന്‍റെയും വിവാഹ സങ്കല്‍പം രണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഇത് മൂലം രണ്ടായി തന്നെ വിവാഹങ്ങള്‍ നടത്താന്‍ തീരുമാനിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു.

ഇത്കൂടാതെ സിവില്‍ വിവാഹങ്ങളില്‍ കാര്‍മ്മികത്വത്തില്‍ നിന്ന് മാറുമെന്ന ഭീഷണയും വൈദികര്‍ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഇക്കാര്യം തള്ളുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: