സ്വവര്‍ഗ താത്പര്യം…ജോലി സ്ഥലത്തെ വിവേചനം അവസാനിപ്പിക്കാന്‍ ബില്‍ വരുന്നു

ഡബ്ലിന്‍: ലൈംഗിക താത്പര്യത്തിന്‍റെ പേരില്‍ ജോലി സ്ഥലത്തെ വിവേചനം അവസാനിപ്പിക്കുന്നതിന് നിയമം വരുന്നു. അടുത്ത ആഴ്ച്ച പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കും. ആന്‍റി ഓസ്ട്രിറ്റി അലൈന്‍സ് ആണ് ബില്‍ കൊണ്ടുവരുന്നതിന് മുന്‍പന്തിയിലുള്ളത്. എല്ലാ പാര്‍ട്ടികളോടും ട്രേഡ് യൂണിയനുകളോടം ബില്ലിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നിലവിലെ നിയമം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ മതനേതൃത്വത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണെങ്കില്‍  ലൈംഗിക താത്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ മാറ്റിനിര്‍ത്താവുന്നതാണ്.

2012 ല്‍ ഈ വഷയത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നതാണ്. വിദ്യാഭ്യാസ മന്ത്രിയായിരുന്നു ക്വിന്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണെന്നും ബില്ലിന്‍റെ വക്താക്കള്‍ വാദിക്കുന്നു. രണ്ട് വര്‍ഷമായി സെക്ഷന്‍ 37 സംബന്ധിച്ച ബില്ല് സെനറ്റില്‍ നിശ്ചലമായി കിടക്കുകയാണ്.  ഇക്വാലിറ്റി മന്ത്രി  Aodhán Ó Riordán  ഇക്കാര്യത്തില്‍ ഭേദഗതി ആകാമെന്നും നിയമനിര്‍മ്മാണം മുന്നോട്ട് കൊണ്ട് പോകാമെന്നും വ്യക്തമാക്കുകയും ചെയ്യുന്നു. എംപ്ലോയ്മെന്‍റ് ഇക്വാലിറ്റി ആക്ടില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങിയതായും കഴിഞ്ഞമാസം  Aodhán Ó Riordán  പറയുന്നു.

പുതിയ സ്കൂള്‍ അദ്ധ്യയന വര്‍ഷത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചിരുന്നു.  നിലവില്‍ സ്വവര്‍ഗ വിവാഹ തുല്യത അംഗീകരിച്ച സാഹചര്യത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് പോള്‍ മുര്‍ഫിയും റോത്ത് കോപിങറും തയ്യാറെടുക്കുന്നത്.  ഇരു ടിഡിമാരും ഹിതപരിശോധന ഹോമോ ഫോബിയയെ തള്ളികളയുകയും തുല്യതയ്ക്ക് വേണ്ടിയും ഉള്ളതാണെന്ന് അവകാശപ്പെടുകുയം ചെയ്യുന്നു.  ഈ മാറ്റം ജോലി സ്ഥലത്തും പ്രതിഫലിക്കണം.  മതനേതൃത്വത്തിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ അനുവദിക്കുന്ന വിവേചനാധികാരം ഇല്ലാതാക്കണമെന്നും അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ മാറ്റം വരണമെന്ന് അദ്ധ്യാപക യൂണിയനുകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ആവശ്യം ഉന്നയിക്കുന്നുണ്ട്.

ആരെയെങ്കിലും ജോലിയില്‍ നിന്ന് പിരിച്ച് വിടുന്നതിന് ഇത് വരെ അധികാരം ഉപയോഗിച്ചിട്ടില്ല. അതേ സമയം അദ്ധ്യാപകരും മറ്റും ഭയം മൂലം തങ്ങളുടെ വ്യക്തി താത്പര്യങ്ങള്‍ പുറത്ത് പറയുന്നില്ലെന്നതാണ് അവസ്ഥ.

Share this news

Leave a Reply

%d bloggers like this: