ഡബ്ലിന്‍: കെ സി സി എന്ന സംഘടനയുടെ ആഭുമുഖ്യത്തില്‍ ജൂണ്‍ 20 21 തീയ്യതികളിലായി ഫിങ്ങ്‌ളാസിലെ ലേണ്‍സ് ബോറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന സീസണ്‍ 3 യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ചാമ്പ്യന്‍മാരാകുന്ന ടീമിന് 301 യൂറോ ക്യാഷ് അവാര്‍ഡ്, എവര്‍ റോളിങ്ങ് ട്രോഫി എന്നിവയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 201 യൂറോ ക്യാഷ് അവാര്‍ഡ് എന്നിവയും സമ്മാനിക്കും.
അയര്‍ലന്‍ഡിലെ പ്രമുഖരായ 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇനിയും പങ്കെടുക്കുവാന്‍ താല്‍പര്യം ഉള്ള ടീമുകള്‍ക്ക് അവസരം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്:087 631 7219, 087 838 8658, 086 259 7676.
റിപ്പോര്‍ട്ട് : മജു പേയ്ക്കല്‍