ഡബ്ലിന്‍: കേരള ബാഡ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂണ്‍ 13 ശനിയാഴ്ച(നാളെ) രാവിലെ 10 മണിമുതല്‍ ബാലിമൂണ്‍ പോപ്പന്ററി സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടും. ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ നോയല്‍ റോക്ക് ഉദ്ഘാടനം ചെയ്യും.
ചാമ്പ്യന്മാരാകുന്ന ടീമിന് ഇന്‍ഗ്രീഡിയന്‍സ് ഏഷ്യന്‍ സ്റ്റോര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ചിക്കൂസ് ടി.വി സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.മത്സരങ്ങളില്‍ അയര്‍ലണ്ടിലെ പ്രമുഖരായ 20 ടീമുകള്‍ പങ്കെടുക്കും
മജു പേയ്ക്കല്‍