ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ വോളിബോള്‍ ക്ലബായ കെ.വി.സി വിപുലീകരിക്കുന്നു.കേരള സംസ്ഥാന, ജില്ലാ ടീമുകളിലേയും ഇന്ത്യന്‍ ആര്‍മിയിലേയും പ്രമുഖ കളിക്കാര്‍ രൂപം കൊടുത്ത കേരള വോളിബോള്‍ ക്ലബ് 2009,2010 വര്‍ഷങ്ങളില്‍ പ്രമുഖ അയര്‍ലണ്ട് ടീമുകള്‍ പങ്കെടുത്ത ഐറിഷ് വോളിബോല്‍ ലീഗ് ചാമ്പ്യന്‍മാരായിരുന്നു.ലിവര്‍പൂളിലും മാഞ്ചസ്റ്ററിലും ബര്‍മിംഗാമിലും നടന്ന ഓള്‍ യൂറോപ്പ് ചാമ്പ്യന്‍ഷിപ്പിലും ജേതാക്കളായി യൂറോപ്പിലും കെ.വി.സി ശ്രദ്ധേയരായി.
ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ കെ.വി.സിയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിന്‍ കാപ്പാ ഹോസ്പിറ്റലിനു സമീപമുള്ള ന്യൂക്രോസ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതിന് .ക്ലബ് മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട് .പുതിയ കളിക്കാര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.കേരള വോളിബോള്‍ ക്ലബില്‍ കളിക്കാന്‍ താത്പര്യമുള്ളവര്‍ ടീം മാനേജ്‌മെന്റുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0870641384
മജു പേയ്ക്കല്‍