സി . എസ് . ഐ സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെട്ടു

 

ഡബ്ലിന്‍ : ഹോളി ട്രിനിറ്റി സി . എസ് . ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ഫാമിലി കോണ്‍ഫറന്‍സ് 2015 മെയ് മാസം 9 , 10 തീയതികളില്‍ ന്യൂ ഗ്രേന്ജ് ലോഡ്ജ് & റോക്ക് ഹൌസ് , ഡോണോര്‍ , മീത്ത് ല്‍ വച്ച് നടത്തപ്പെട്ടു .

‘ സെലിബ്രേറ്റ് ലൈഫ് , ഗോ ആന്‍ഡ് മേക്ക് എ ഡിഫെറെന്‍സ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ സെഷനുകള്‍ക്ക് വികാരി റവ . ഡോ . ജേക്കബ് തോമസ് , ഡോ . ജുബില്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കി . കോണ്‍ഗ്രിഗേഷന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, ആശംസകള്‍ , സഭാംഗങ്ങളുടെ ഡയറക്ടറി എന്നിവ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ സുവനീര്‍ പ്രകാശനം ചെയ്യുകയുണ്ടായി .

ബൈബിള്‍ ക്വിസ് , കുക്കറി സെഷന്‍ , ഗ്രൂപ്പ് ആക്ടിവിറ്റി , ഫണ്‍ ഗയിംസ് എന്നിവയില്‍ എല്ലാവരും ആവേശപൂര്‍വ്വം പങ്കെടുത്തു . ഡോ . വന്ദന്‍ വാര്‍ഡ് നേതൃത്വം നല്കിയ ‘ യകീന്‍ ‘ എന്ന ഹിന്ദി ക്രിസ്തീയ ഗാനങ്ങള്‍ അടങ്ങിയ ആല്‍ബം തദവസരത്തില്‍ പ്രകാശനം ചെയ്തു . ഡോ . വന്ദന്‍ വാര്‍ഡ് നയിച്ച മ്യൂസിക്കല്‍ സെഷന്‍ വളരെ ഹൃദ്യമായിരുന്നു . മിസ്സിസ് . അന്ന മക് അല്ലിസ്റ്റെരിന്റെ കുക്കറി സെഷന്‍ എല്ലാവര്‍ക്കും പുതിയ ഒരു അനുഭവം ആയിരുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും കൌതുകപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി .

ശനിയാഴ്ച രാത്രിയില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ നടത്തിയ ടാലെന്റ്‌റ് ടൈം പരിപാടി അത്യന്തം ഹൃദ്യം ആയിരുന്നു . പരിപാടികളുടെ വ്യത്യസ്തത കൊണ്ടും സഭാജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് ഏറ്റവും അനുഗ്രഹപ്രദം ആയിരുന്നു . കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: