കൊച്ചി : നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ കുവൈത്തിലേക്ക് ഒളിവില്‍ പോയ ഉതുപ്പ് വര്‍ഗ്ഗീസിനെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയ സാഹചര്യത്തിലാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
കുവൈത്തിലേക്ക് നഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരില്‍ നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്.
1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്.