കോര്‍ക്ക് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ടിലെ ജീവകാരുണ്യ സംഘടന ഷെയറിംഗ് കെയര്‍ നേപാള്‍ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനായി ഐറിഷ് റെഡ് ക്രോസ് സൊസൈറ്റിക്ക് ആയിരത്തി ഒന്ന് യുറോ കൈമാറി ജൂണ്‍ പത്തിന് വില്‍ട്ടന്‍ എസ് എം എ ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ വച്ച് ഷെയറിംഗ് കെയറിന് വേണ്ടി ചെയര്മാന് ശ്രീ ബേബി തോമസ്,സെക്രടറി ശ്രീ ജോബി നമ്പാടന്, ട്രെസ്റ്റി ശ്രീ ജോര്‍ജ് മെമ്പര്‍മാരായ ശ്രീ ജയിസ് ജോര്‍ജ്, ശ്രീ ബാബു ജോണ്‍, എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത് .ഷെയറിംഗ് കെയര്‍ ഐറിഷ് റെഡ് ക്രോസ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ ഹെല്പ് നേപാള്‍ സംരംഭത്തിലേക്ക് സംഭാവന നല്കിയ എല്ലാവര്ക്കും ഷെയറിംഗ് കെയര്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
Rojo Purappanthanam