നെസ്‌ലയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി,മാഗിയുടെ നിരോധനം തുടരും

 

മുംബൈ: മാഗി നൂഡില്‍സിന്റെ നിരോധനത്തിനെതിരേ നെസ്‌ലെ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. നിരോധനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ എഫ്എസ്എസ്എഐയോടു കോടതി ഉത്തരവിട്ടു. നിലവില്‍ നിരോധനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നു നിരീക്ഷിച്ച കോടതി രണ്ടാഴ്ചയ്ക്കകം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും നിരീക്ഷിച്ചു.

മാഗി നൂഡില്‍സില്‍ അളവില്‍ കവിഞ്ഞ ലെഡിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നു രാജ്യത്തു നിരോധനമേര്‍പ്പെടുത്തിയതു ചോദ്യംചെയ്താണു നെസ്‌ലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: