റെസ്റ്റ്‌ലെസ് ശീതളപാനീയം നിരോധിച്ചു

 

ന്യൂഡല്‍ഹി: രാജ്യത്ത് റെസ്റ്റ്‌ലെസ് ശീതളപാനീയം നിരോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു നിരോധനം ഏര്‍പ്പെടുത്തിയത്. പാനീയത്തില്‍ കഫീനിന്റെയും ജിന്‍സെന്‍ജിന്റെയും അശാസ്ത്രീയമായ ഉപയോഗം പരിശോധനയില്‍ വ്യക്തമായതിനെത്തുടര്‍ന്നാണു നടപടി. ഇനി മുതല്‍ ഈ പാനീയം ഉത്പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് ഉത്പാദകരായ പുഷ്പം ഫുഡ്‌സ് ആന്‍ഡ് ബിവറേജസിനു നിര്‍ദേശം നല്‍കി. വിപണിയില്‍ നിലവിലുള്ള സ്റ്റോക്ക് തിരിച്ചുവിളിക്കാനും കമ്പനിക്കു നിര്‍ദേശം നല്കി.

2013 ഡിസംബറിലാണു കമ്പനിക്കു ഭക്ഷ്യസുരക്ഷാ വിഭാഗം എന്‍ഒസി നല്‍കിയത്. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയിലാണ് അശാസ്ത്രീയമായ ചേരുവകള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണു നിലവിലെ ചേരവുകള്‍ ചേര്‍ത്ത് ഈ പാനീയം ഇനി ഉത്പാദിപ്പിക്കാനാവില്ല എന്നുത്തരവിട്ടത്. ഇത്തരത്തില്‍ അശാസ്ത്രീയമായ ചേരുവകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റു നാലോളം പാനീയങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

നെസ്‌ലെയുടെ മാഗി നൂഡില്‍സില്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളില്‍ മായം കണെ്ടത്തിയതിനെത്തുടര്‍ന്നാണു ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരപരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശനമാക്കിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: