ജയ്പുര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് 25 ഓളം പേര്‍ മരിച്ചു. ടോങ്ക് ജില്ലയിലാണ് അപകടം. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിലാണ് ഹൈപവര്‍ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ദുരന്തം സംഭവിച്ചത്.
പോലീസും മറ്റുദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ രേഖ ഗുപ്ത പറഞ്ഞു. ബസില്‍ അന്‍പതോളം പേരാണ് ഉണ്ടായിരുന്നത്. 18 പേര്‍ തത്ക്ഷണം മരിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
-എജെ-