കൊച്ചി: കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യ പ്രതി ഉതുപ്പ് വര്‍ഗീസിനെതിരേ സിബിഐയുടെ അറസ്റ്റ് വാറണ്ട്. ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാലാണ് സിബിഐ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കുവൈത്തിലേക്ക് നഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരില്‍ നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്.
-എജെ-