ഡബ്ലിന്‍: അയര്‍ലന്‍ഡിലെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യത്തെ കന്നുകാലികളെ കൃത്യമായി മോണിട്ടര്‍ ചെയ്യുകയും BSE ബാധയുള്ള കന്നുകാലികളെ ഭക്ഷ്യവിപണിയിലേക്കെത്തുന്നത് തടയുന്നതിനും വളരെ ശക്തമായ മുന്‍കരുതലാണ് വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്നത്. കാര്‍ഷിക വകുപ്പിന്റെ ശക്തമായ പരിശോധന സംവിധാനങ്ങള്‍ കാര്യക്ഷമമായതിനാല്‍ രോഗം ബാധിച്ച കന്നുകാലികള്‍ ഭക്ഷ്യവിപണിയിലെത്താനും മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. അയര്‍ലന്‍ഡിലെ മാംസവും മാംസോത്പന്നങ്ങളും വില്‍ക്കുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഇവ വാങ്ങുന്നതിലൂടെ മനുഷ്യരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു. മൃഗങ്ങളില്‍ Bovine spongiform encephalopathy (BSE) എന്നറിയപ്പെടുന്ന രോഗം മനുഷ്യരില്‍ variant Creutzfeldt-jakob Disease(vCJD) എന്ന പേരിലാണ് അറിയപ്പെടുന്നത്.
എങ്ങനെയാണ് ഭക്ഷണം സുരക്ഷിതമാക്കുന്നത് ?
-കന്നുകാലികളെ മാംസത്തിനായി അറുക്കുന്നതിന് മുമ്പ് കൃത്യമായ BSE പരിശോധന നടത്താറുണ്ട്. സംശയമുള്ളവയെ നശിപ്പിക്കുകയും ഭക്ഷ്യവിപണിയിലെത്തുന്നത് തടയുകയും ചെയ്യുന്നു.
-അണുബാധയുളള പ്രയോണ്‍ എന്ന പ്രോട്ടീന്‍ ആണ് രോഗത്തിന് കാരണം, കന്നുകാലികളുടെ nervous tissue വിലാണ് ഇത് കാണപ്പെടുന്നത്.
-ഈ nervous tissue ആണ് അപകടമുണ്ടാക്കുന്നതെ്ന്നതിനാല്‍ എല്ലാ കന്നുകാലികളില്‍ നിന്നും ഇത് നീക്കം ചെയ്യുന്നു.
-രോഗം ബാധിച്ച കന്നുകാലികളുടെ മാംസവും എല്ലുപൊടിയും ഉപയോഗിക്കുന്നത് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
എന്താണ് BSE എങ്ങനെയാണ് ഇത് vCJD യുമായി ബന്ധപ്പെട്ടിരിക്കുന്നത്?
BSE എന്നത് കന്നുകാലികളെ ബാധിക്കുന്ന രോഗമാണ്, വളരെ അപൂര്‍വ്വമായി മാത്രമാണ് ഇത് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. മനുഷ്യരിലേക്ക് രോഗം ബാധിച്ചാല്‍ അത് vCJD എന്ന രൂപത്തിലേക്ക് മാറുന്നു. 1996 ലാണ് മൃഗങ്ങളിലെ BSE ും മനുഷ്യരിലെ vCJD യും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത്. ലോകത്താകെ 167 പേരിലാണ് ഈ രോഗ ബാധ കണ്ടെത്തിയിട്ടുള്ളത്. അയര്‍ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമായി ആകെ മൂന്നുപേരാണ് ഈ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. വളരെ നാളുകളായി തുടര്‍ന്നുപോകുന്ന മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും നിലനില്‍ക്കുന്നതിനാല്‍ മനുഷ്യരില്‍ രോഗം പടരാനുള്ള സാധ്യത വളരെ അപൂര്‍വ്വമാണ്.
മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് പ്രശ്‌നമുണ്ടോ?
? gelatine കഴിക്കുന്നത് സുരക്ഷിതമാണോ?
അതെ. ജെലാറ്റിന്‍ പ്രോസസിംഗില്‍ അപകടകരമായ എല്ലാ സാധ്യതകളെയും ഒഴിവാക്കുന്നുണ്ട്. പ്രോസസിംഗില്‍ BSE നിലനില്‍ക്കാനുള്ള സാധ്യതയില്ല.
? മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ബീഫ് കഴിക്കാമോ?
അയര്‍ലന്‍ഡിലുള്ളതുപോലെ യുറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളിലും BSE നിയന്ത്രണം നിലവിലുണ്ട്. രാജ്യത്തിന്റെ സ്റ്റാറ്റസ് പരിശോധിച്ച ശേഷം വാങ്ങാവുന്നതാണ്.
? പശുവിന്റെ പാല്‍ കുടിക്കുന്നത് BSE യ്ക്ക് കാരണമാകുമോ?
BSE യും പശുവിന്റെ പാലു കുടിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു അപകടസാധ്യതയും കണ്ടെത്തിയിട്ടില്ല.
? പന്നി, ആട്, കോഴി എന്നിവയ്ക്ക് BSE ബാധയുണ്ടാകുമോ
പന്നി, ആട്, കോഴി എന്നിവയുടെ മാംസത്തിന് BSE യുടെ അപകടസാധ്യതയില്ല.
കൗണ്ടി ലൂത്തിലെ ഡയറിയില്‍ ഭ്രാന്തി പശു രോഗം കണ്ടെത്തിയത്. ഭ്രാന്തിപശു രോഗം സ്ഥിരീകരിച്ചതോടെ പ്രധാനമായും അറിയേണ്ടത് അഞ്ച് വയസ് പ്രായമുള്ള പശുവിന് ഏത് വിധത്തിലാണ് അസുഖം വന്നിരിക്കുന്നതെന്നാണ്. ഭക്ഷണത്തില്‍ നിന്ന് വന്നതോ പ്രസവത്തിലോ പ്രസവത്തിന് മുമ്പ് തന്നെ രോഗമുണ്ടായതോ ആകാം. ഇരു സാധ്യതകളും ആരോഗ്യ വിദഗ്ദ്ധര്‍ പരിശോധിക്കുന്നുണ്ട്. ജനങ്ങളോട് ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. 2002 മുതല്‍ ഏഴ് മില്യണ്‍ മൃഗങ്ങളെ പരിശോധിച്ച ശേഷം അപൂര്‍വം മാത്രമാണ് രോഗത്തോടെ ഫലം ലഭിച്ചിരിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും മന്ത്രി ആവര്‍ത്തിക്കുന്നു. €2.2ബില്യണ്‍ ആണ് രാജ്യത്തെ മാട്ടിറച്ചി വ്യവസായം. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഭ്രാന്തി പശു രോഗം രാജ്യത്ത് കണ്ടെത്തുന്നത്. 1989 ലാണ് അയര്‍ലന്‍ഡില്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങി. 1996 ലെ ആടഋ ബാധയ്ക്ക് ശേഷം അയര്‍ലന്‍ഡില്‍ കന്നുകാലി പരിചരണത്തിലും ഗോമാംസത്തിന്റെ ഉദ്പാദനം, വിപണനം എന്നിവയില്‍ ചമശേീിമഹ ആലലള അൗൈൃമിരല ടരവലാല നടപ്പാക്കിയിട്ടുണ്ട്.
അപൂര്‍വ ഇനം പശുകുട്ടിയിലാണ് ഇപ്പോള്‍ അസുഖം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ തള്ളപശുവിനെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പശു ചത്തതോടെ ചൊവ്വാഴ്ച്ച പരിശോധന നടത്തുകയും ബുധനാഴ്ച്ച ഫലം ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയുമായിരുന്നു. ഫാമിന് പുറത്തേയ്ക്കും അകത്തേയ്ക്കും കന്ന് കാലികളെ കൊണ്ട് പോകുന്നത് ഇതോടെ സംഭവത്തിലുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിയന്ത്രിക്കുന്നുണ്ട്. നിലവിലെ പ്രശ്‌നം മൂലം പാലുത്പന്നങ്ങളോ മാംസമോ കഴിക്കുന്നതിന് പ്രശ്‌നമൊന്നുമില്ല.
-എജെ-